Image

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 05 October, 2015
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വില്ല്യം സി.കാംപ്ബെല്‍ (അയര്‍ലന്‍ഡ്) സതോഷി ഒമൂറ(ജപ്പാന്‍) യുയു തു(ചൈന) എന്നിവര്‍ പുരസ്കാരം പങ്കിട്ടു. ചെറുവിരകളുടെ പരാദങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്ക് മരുന്നും നൂതന ചികിത്സയും കണ്ടു പിടിച്ചതാണ് കാംപ്ബെല്ലിനെയും സതോഷി ഒമൂറയെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. മലേറിയ സുഖപ്പെടുത്താന്‍ മരുന്ന് കണ്ടെത്തിയതിനാണ് യുയു തുവിന് പുരസ്കാരം.

പരാന്നഭോജികളായ ചെറുവിരകള്‍ ഉണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ അവര്‍മെക്ടിന്‍ എന്ന മരുന്നാണ് കാംപ്ബെലും ഒമൂറയും കണ്ടത്തെിയത്. മന്ത്, റിവര്‍ ബൈ്ളന്‍ഡ്നെസ് തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കാന്‍ അവര്‍മെക്ടിന് കഴിവുണ്ടെന്നും പരാന്നഭോജികള്‍ മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളെ പ്രതിരോധിക്കാന്‍ അവര്‍മെക്ടിന്‍ ഫലപ്രദമാണെന്നും നൊബേല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യയു തു വികസിപ്പിച്ച ആര്‍റ്റെമിസിനിന്‍ എന്ന മരുന്ന് മലേറിയ രോഗികളുടെ മരണനിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

പുരസ്കാരം ഡിസംബര്‍ 10 ന് വിതരണം ചെയ്യും. യു.എസിലെ ഡ്ര്യൂ സര്‍വകലാശാലയില്‍ (മാഡിസണ്‍) എമരിറ്റസ് റിസര്‍ച് ഫെലോയാണ് കാംപ്ബെല്‍. ജപ്പാനിലെ കിറ്റസാറ്റോ സര്‍വകലാശാലയില്‍ എമരിറ്റസ് പ്രഫസറാണ് ഒമൂറ. ചൈനയിലെ പാരമ്പര്യ വൈദ്യ അക്കാമിയില്‍ ചീഫ് പ്രഫസറാണ് യയു തു. പുരസ്കാരത്തുകയായ എട്ടു ദശലക്ഷം സ്വീഡിഷ് ക്രോണ( 960,000 യു.എസ് ഡോളര്‍) പകുതി കാംപ്ബെല്ലും ഒമൂറയും പങ്കുവെക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക