Image

കോണ്‍ഗ്രസിന്റെ മുഖം അമേരിക്കയില്‍ ഒന്നുമാത്രം; ഓവര്‍സീസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്

Published on 05 October, 2015
കോണ്‍ഗ്രസിന്റെ മുഖം അമേരിക്കയില്‍ ഒന്നുമാത്രം; ഓവര്‍സീസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തങ്ങളാണെന്ന് പ ലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം അവയൊക്കെ ഖണ്ഡി ക്കുന്നതായി ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് വ്യക്തമാക്കി. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) വിദേശകാര്യ സെല്‍ ചെയര്‍മാന്‍ ഡോ. കരണ്‍സിംഗ് താന്‍ ചെയര്‍മാനായുളള ഓവര്‍സീസ് കോണ്‍ഗ്രസാണ് അമേരിക്കയി ലെ കോണ്‍ഗ്രസിന്റെ മുഖമെന്ന് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശുദ്ധ് പ്രകാശ് സിംഗ് പറഞ്ഞു. ഫ്‌ളോറല്‍ പാര്‍ക്കിലെ ഷാഹി ഡര്‍ബാര്‍ റസ്‌റ്റോറന്റില്‍ നടന്ന പത്രസമ്മേളനത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു സിംഗ്. ഡോ. കരണ്‍ സിംഗ് ന ടത്തിയ വിശദീകരണത്തിന്റെ വീഡിയോ ക്ലിപ്പും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1998 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലരുടെയും ശക്തമായ നേതൃത്വത്തിലാണ് ഇന്നത്തെ വളര്‍ച്ച കൈവരിച്ചതെന്ന് ശുദ്ധ് പ്രകാശ് സിംഗ് അനുസ്മരി ച്ചു. സ്ഥാപക നേതാക്കളില്‍ ഒരാളാണ് ജോര്‍ജ് എബ്രഹാം. അദ്ദേഹത്തിന് സംഘടനയില്‍ എക്കാലവും ഉന്നതമായ ബഹുമാനം തങ്ങള്‍ നല്‍കുന്നു. എന്നാല്‍ കാലം കഴിയുമ്പോള്‍ അധികാരത്തിലെത്തുന്നവരെ അംഗീകരിക്കാത്തതാണ് സംഘടനയില്‍ ഭിന്നിപ്പിന് കാരണമായത്. 

ന്യൂയോര്‍ക്കില്‍ അടുത്തയിടെ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താന്‍ നേതൃത്വം നല്‍കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമാണ് സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും ശക്തമായി ഉറച്ചു നിന്ന ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെ യ്തിരുന്നു. 

ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനേ ആദ്യ നേതാക്കളിലൊരാളായ ജോര്‍ജ് എബ്രഹാമിന്റെ നടപടികളിലൂടെ കഴിഞ്ഞിട്ടുളളൂവെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ചെയര്‍മാനും നാഷണല്‍ വൈസ് പ്രസിഡന്റുമായ കളത്തില്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടി.  ആദ്യകാല നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തയാറായിരുന്നു. പക്ഷേ അതൊക്കെ അവഗണിച്ച് സംഘടന തന്റെ കൈപ്പിടിയില്‍ നില്‍ക്കണമെന്ന ശാഠ്യമായിരുന്നു അദ്ദേഹത്തിന്. ഇതംഗീകരിക്കാന്‍ ഞങ്ങള്‍ തയാറല്ലായിരുന്നു. സംഘടനയിലെ ഭിന്നസ്വരം തുടങ്ങുന്നതും അവിടെ നിന്നാണ്. അദ്ദേഹത്തെ പിന്തുണക്കുന്ന പലരുമുണ്ടെങ്കിലും നേതൃത്വത്തിന്റെ അംഗീകാരം ഇവര്‍ക്കാര്‍ക്കുമില്ല എന്ന് അവര്‍ അറിയുന്നില്ല. വീഴ്ചകള്‍ അംഗീകരിച്ച് തിരിച്ചു വന്നാല്‍ അവരെ ഉള്‍ക്കൊളളാനുളള വിശാലത ഔദ്യോഗിക പക്ഷത്തിനുണ്ടെന്നും കളത്തില്‍ വര്‍ഗീസ് വിശദീകരിച്ചു. 

അമേരിക്കയിലെ കോണ്‍ഗ്രസ് ഘടകത്തില്‍ വിഭിന്ന ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എ.ഐ.സി.സി വിദേശകാര്യ ചുമതലയുളള ഡോ. കരണ്‍സിംഗ് വിശദീകരണം നല്‍കിയത്. ശുദ്ധ പ്രകാശ് സിംഗ് ചെയര്‍മാനും ലവിക ഭഗത്‌സിംഗ് പ്രസിഡന്റു മായ കോണ്‍ഗ്രസാണ് ഔദ്യോഗിക വിഭാഗമെന്ന് ഡോ. കരണ്‍സിംഗ് പ്രസ്താവനയില്‍ 
വ്യക്തമാക്കുന്നു.

പലരും അവകാശവാദം ഉന്നയിക്കുന്നെങ്കിലും ഔദ്യോഗിക വിശദീകരണം വ്യക്തമാ ക്കേണ്ടതു കൊണ്ടാണ് തങ്ങള്‍ പത്രസമ്മേളനം വിളിച്ചതെന്ന് ശുദ്ധ് പ്രകാശ് സിംഗ് വ്യക്തമാക്കി. ഔദ്യോഗിക പക്ഷത്തിന്റെ വാര്‍ത്താ കുറിപ്പുകളേ പ്രസിദ്ധീകരിക്കാവൂ എന്ന് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പലരും പ്രസ്താവന നല്‍കാറുണ്ടെങ്കി ലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ നിജസ്ഥിതി അറിയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഒരു ഔദ്യോഗിക വക്താവിന്റെ അഭാവം സംഘടനയില്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇതിന് മാറ്റം വരുത്താനുളള നടപടികള്‍ തു ടങ്ങിക്കഴിഞ്ഞു.

ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ നാഷണല്‍ ട്രഷററും ഐ.എന്‍.ഒ.സി യു. എസ്.എ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സജി എബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ജോയിന്റ്ട്രഷററും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഡോ. വര്‍ഗീസ് എബ്ര ഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, വൈസ് പ്രസിഡന്റ്‌വര്‍ഗീസ് രാജന്‍, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ എന്നിവരും പ്രസംഗിച്ചു.
കോണ്‍ഗ്രസിന്റെ മുഖം അമേരിക്കയില്‍ ഒന്നുമാത്രം; ഓവര്‍സീസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് കോണ്‍ഗ്രസിന്റെ മുഖം അമേരിക്കയില്‍ ഒന്നുമാത്രം; ഓവര്‍സീസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്
Join WhatsApp News
സിങ്കം 2015-10-05 09:45:02
കേരളാ കോണ്‍ഗ്രസുകാരനെ പിടിച്ചു കൊണ്ടു വന്നു നേതാവാക്കിയപ്പോള്‍ ഇങ്ങനെ തിരിച്ചടി കിട്ടുമെന്നു സ്ഥാപക നേതാവും പ്രതീക്ഷിക്കണമായിരുന്നു.
കരണ്‍ സിംഗിനെപ്പോലെ പല്ലു കൊഴിഞ്ഞ സിങ്കം എന്ത് അംഗീകരിച്ചു എന്നാണു പറയുന്നത്? എല്ലാവരും കൊണ്‍ഗ്രസാനെന്നു അംഗീകരിക്കുന്നതല്ലെ മാന്യത?അതോ ഈ വരട്ടു സംഘടനയില്‍ നിന്നില്ലെങ്കില്‍ കോണ്‍ഗ്രസാവില്ലേ? എതാനും പഞ്ചാബികളും ഏതാനും മലയാളികളും മാത്രമെ ഈ കോണ്‍ഗ്ര്‌സിലുള്ളോ? ഒരു സംഘടനയേ പാടുള്ളു എന്ന് ആരു പറഞ്ഞു?
ബി.ജെ.പിക്ക് എതിരെ ഒരക്ഷരം പറയാത്തവരാണിവര്‍. നിരന്തരം ബി.ജെ.പിക്ക് എതിരെ പോറാടുന്നത് ആരാണെന്നു ജനത്തിനറിയാം
charummood Jose 2015-10-05 10:15:13

A kerala congress loyalist came to INDIAN NATOIONAL CONGRESS rather induced by the Chair  George Abraham which  I opposed and walked out from the meeting. Now he is trying to blame INOC chair BY USING FEW AKALIDAL PERSONAL BACK UP. SHAME ON HIM.

പി.കെ. സിംഹം (പി.കെ. എന്നാല്‍ പല്ലു കൊഴി 2015-10-05 10:49:03
കരണ്‍ സിംഗ് നെരത്തെ ജുനെദ് ഖാസിയെ പ്രസിഡന്റായ് അംഗീകരിച്ചിരുന്നു. ഇടക്കിടെ അങ്ങര്‍ ഒരോരുത്തരെ അംഗീകരിക്കും. അതിനാല്‍ ഈ തമാശക്കു വലിയ പ്രാധാന്യം വേണ്ട. പൗരാവകാശം ധ്വംസിക്കുകയും ഇന്ത്യയെ ബനാന റിപ്പബ്ലിക്ക് ആക്കുകയും ചെയ്യുന്ന ബി.ജെപിക്കെതിരെ മിണ്ടാതെ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ സംസാരിക്കുന്നത് വിവര ദോഷം
thomaskutty 2015-10-05 10:24:03
What is the use of this stupid party, if they are one or many - in India or in America?  Is there any benefit for anybody other than publishing the photos of the so-called leaders.  As usual, Keralites are the slaves of North Indian Patels, and Singhs.  Shame on you all.
വിദ്യാധരൻ 2015-10-05 11:04:08
സിങ്കവും എസ്കെയും ചാരും മൂടും എന്തിന് ഈ ഇരട്ട ജീവിതം നയിക്കുന്നു.  നിങ്ങൾക്ക് കേരളത്തിലേക്ക് തിരിച്ചു പോയി അവിടുത്തെ രാഷ്ട്രീയ ചെളികുണ്ടിൽ ഉണ്ടംകെട്ടി മരിയരുതോ? ഇല്ല നിങ്ങൾക്ക് അത് കഴിയില്ല. കാരണം നിങ്ങളെ ആരും ശ്രദ്ധിക്കപോലും ഇല്ല. ഇവിടെ ആയിരിക്കുമ്പോൾ ഏതെങ്കിലും പരട്ട സംഘടനയുടെ കീഴിൽ വലിയ ആളുകളിക്കാമല്ലോ?  ഞങ്ങൾ ഈ നാട്ടിൽ വന്നു ഞങ്ങളുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്, കേരളത്തിലെ ഗതിപിടിക്കാത്ത രാഷ്ട്രീയോം കളഞ്ഞു, അവിടുത്തെ  പൊതുമുതൽ കട്ട് മുടിക്കുന്ന രാഷ്ട്രീയക്കാരേം ഉപേക്ഷിച്ചു ജീവിതം സന്തോഷകരമായി പോകുമ്പോൾ, നിങ്ങളെപ്പോലെ ത്രിശങ്കു സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ ശരിക്കും സ്വര്ഗ്ഗത്തിലെ മൂട്ടകളാണ്. ഏതെങ്കിലും തരത്തിലുള്ള കീടനാശിനി പീച്ചാംകുഴല്‍ ഉപയോഗിച്ച് നിങ്ങളുടെമേൽ പ്രയോഗിക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ അത് ചെയ്യേതെനെ.   നിങ്ങൾ ആരാധിക്കുന്ന കുറെ കൊരഞ്ഞിയ നേതാക്കൾ.  കട്ടുമുടിച് ഇവനൊക്കെ ചീർക്കുന്നതല്ലാതെ എന്ത് പ്രയോചനം? കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരും, കുംബകോണകവും, ബലാസംഘവും തുടങ്ങിയവയാൽ  പുഴുത്തു നാറിയതുമായവന്മാരെ ഈ മലയാളിയിൽ കേറ്റി ദയവു ചെയ്യുത് നാറ്റിക്കാതെ വേറെ എന്തെങ്കിലും ചെയ്യുതു കൂടെ? അല്ലെങ്കിൽ എല്ലാം കെട്ടിയെടുത്തു കേരളത്തിൽ പോ.  നാട് നന്നാക്കി കഴിഞ്ഞു ഞങ്ങളെ വിളിക്ക്. അപ്പോൾ ഞങ്ങൾ വരാം.
തൊമ്മൻ, അച്യുതൻ,മാണി,  വിജയൻ, വിജയൻ , മാണി ,  അച്ചുതൻ, തൊമ്മൻ വിജയൻ, വിജയൻ , മാണി ,  അച്ചുതൻ  - ഈ ചുറ്റിക്കളി കണ്ടു മടുത്തു.  
manasastranjan 2015-10-05 11:35:16
Leader attracts young turks to organisation touting the principles and greatness of the organisation. Turks join.Turks soon realize it is not about the organisation it is all about the leader and we are recruited as tools or puppets to support the leaders agenda always. Turks learn the new game quickly  and outsmart the leader.   This saga will coninue .....  sory state of many Kerala/Indian organisation.
josy 2015-10-05 14:42:04
Real Story about Shudh group meeting with Rahul: A group led by Shudh Singh barged in front of Rahul Gandhi as he was coming out of the airport terminal. Rahul was totally taken aback and he asked  who told them about his flight plans. He was visibly annoyed although he let them take few photos. Then he told them not to follow him and took a taxi and left.

This is a serious secuirty breech by someone in New Delhi connected to someone in Shudh group. Rahul's security was apparently compromised and he might have been exposed to people from Khalistani extremists groups. This matter is under serious investigation in Delhi and these guys are misinforming the people about the real story! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക