Image

ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഐ.എസ്‌ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം

ജോര്‍ജ്‌ ജോണ്‍ Published on 05 October, 2015
ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഐ.എസ്‌ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം
ബെര്‍ലിന്‍: ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഐ.എസ്‌ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായി ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ്‌ ഡി മെയ്‌സര്‍ ആരോപിച്ചു. ഐ.എസും സായുധ ഇസ്ലാമിക്‌്‌ സംഘങ്ങളും സിറിയയില്‍നിന്നും ഇറാഖില്‍നിന്നും ആളുകളെ ജര്‍മനിയിലേക്ക്‌ കടത്തുന്നതായുള്ള വിവരങ്ങള്‍ ജര്‍മന്‍ ഇന്‍റലിജന്‍സിന്‌ ലഭിച്ചു. ഈ സംഘങ്ങള്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും, പരിശീലനത്തിനുമായുള്ള വേദിയാക്കി മാറ്റുമോയെന്ന്‌ ജര്‍മനി ഭയക്കുന്നു. അതേസമയം, ഇവരുടെ പദ്ധതികളും, പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച്‌ വരുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ജര്‍മനിയില്‍നിന്ന്‌ ഏതാണ്ട്‌ 790 ഓളം പേര്‍ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കും ഇറാക്കിലേക്കും പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭയംതേടിയത്തെുന്ന ആയിരങ്ങള്‍ തീവ്രവാദികളാണെന്ന സംശയത്തിന്‍െറ പേരില്‍ രാജ്യത്തിന്‌ ഒഴിവാക്കാന്‍ സാധിക്കുകയില്ല എന്നതാണ്‌ ജര്‍മന്‍ ഗവര്‍മെന്റ്‌ നയം. ആറുലക്ഷം അഭയാര്‍ഥികള്‍ ഇതിനകം ജര്‍മനിയിലത്തെിയതായി കണക്കാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക