Image

'ആഗ്‌നസ് ഓഫ് ഗോഡ് ' െ്രെകസ്തവവിശ്വാസങ്ങളെ വൃണപ്പെടുത്തുന്നു : കെ സി വൈ എം

Published on 05 October, 2015
'ആഗ്‌നസ് ഓഫ് ഗോഡ് ' െ്രെകസ്തവവിശ്വാസങ്ങളെ വൃണപ്പെടുത്തുന്നു : കെ സി വൈ എം
െ്രെകസ്തവസമൂഹത്തെ ആകമാനം അവഹേളിക്കുന്ന 'ആഗ്‌നസ് ഓഫ് ഗോഡ് ' എന്ന നാടകം രാജ്യത്ത് നിരോധിക്കണമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീന്‍ അതിരൂപത സമിതി ആവശ്യപ്പെട്ടു . കത്തോലിക്കാസഭയിലെ വൈദികരെയും സന്യസ്തരെയും പൊതുജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കുന്ന ഇത്തരം നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രതികരിക്കണം.

'ദൈവത്തിന്റെ കുഞ്ഞാട് ' എന്ന് അര്‍ഥം വരുന്ന 'ആഗ്‌നസ് ദേയി' എന്ന ലത്തീന്‍ പദത്തില്‍ നിന്നും ഈ നാടകത്തിന്റെ പേര് പോലും സ്വീകരിച്ചിരിക്കുന്നത് . ഇന്ത്യയെ പോലൊരു മതേത്വരരാഷ്ട്രത്തില്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന ഇത്തരം ചെയ്തികള്‍ തകര്‍ക്കപ്പെടെണ്ടതാണ് . കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഭാരതത്തിലെ സാമൂഹികൈക്യം തകര്‍ക്കാനുള്ള ദുഷ്ടശക്തികളുടെ നീക്കങ്ങളെ മുളയിലെ നുള്ളികളയണം .

ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ െ്രെകസ്തവരുടെ മേല്‍ കടന്നുകയറാനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഡശ്രമങ്ങളെ അതിശക്തമായി ചെറുക്കുമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം മുന്നറിയിപ്പ് നല്‍കി . അതിരൂപത ഡയറക്ടര്‍ ഫാ . ബിനു അലക്‌സ് , വിപിന്‍ വിക്റ്റര്‍ , ഇമ്മാനുവേല്‍ , ഷൈജു റോബിന്‍ , സന്തോഷ് , ടോം എന്നിവര്‍ പ്രസംഗിച്ചു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക