Image

വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് ആന്‍റണി

Published on 05 October, 2015
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന്  ആന്‍റണി

തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദ കേടാണെന്ന് ആന്‍റണി പറഞ്ഞു. കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക