Image

ജീവകാരുണ്യത്തിന്റെ ദേശീയമാതൃകയുമായി കെ .എം മാണി

അനില്‍ പെണ്ണുക്കര Published on 03 October, 2015
ജീവകാരുണ്യത്തിന്റെ ദേശീയമാതൃകയുമായി കെ .എം മാണി
ഒരാള് നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും വേണം. ഈ സര്ക്കാരിന്റെ കാലത്ത് നടന്ന ചില ജീവകാരുണ്യ പദ്ധതികളെ കുറിച്ച് നമ്മുടെ മാണിസാര്‍ തന്നെ പറയുന്നത് കേള്‍ക്കു..
'നന്ദി പറയാനാണു മാഹിര്‍ഖാന്‍ അതിരാവിലെ എന്റെ വീട്ടിലെത്തിയത്. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആ ചെറുപ്പക്കാരന്‍ തന്റെ ഇടതുകൈയിലെ തള്ളവിരല്‍കൊണ്ടു കഴുത്തില്‍ അമര്‍ത്തി. താന്‍ തരണം ചെയ്ത ദുര്‍ദിനങ്ങള്‍ ഇടറിയ ശബ്ദത്തില്‍ കണ്ണീരോടെ ഓര്‍ത്തെടുത്തു. 

ഏഴുവര്‍ഷം മുമ്പുണ്ടായ തൊണ്ടയടപ്പില്‍ നിന്നാണു തുടക്കം. നിരവധി പരിശോധനകള്‍ക്കൊടുവില്‍ രോഗം അര്‍ബുദമാണെന്നു തിരിച്ചറിഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 12 കീമോതെറാപ്പി, 15 റേഡിയേഷന്‍, അഞ്ചു ശസ്ത്രക്രിയ. പക്ഷേ സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. 

അപ്പോഴേക്കും കടബാധ്യതകൊണ്ടു ജീവിതവും വഴിമുട്ടിയിരുന്നു. ടെലിഫിലിമുകളിലും പരമ്പരകളിലും അഭിനയിച്ചുകിട്ടുന്ന പ്രതിഫലമായിരുന്നു ഏക വരുമാന മാര്‍ഗം. അതും അടഞ്ഞതോടെയാണു കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആര്‍.സി.സി മുഖേന അപേക്ഷിച്ചത്. ഒരു ശിപാര്‍ശയും ബുദ്ധിമുട്ടും ഇല്ലാതെ പണം അനുവദിച്ചു കിട്ടി. അതുകൊണ്ട് തൊണ്ടയില്‍ ദ്വാരം ഉണ്ടാക്കി കൃത്രിമയന്ത്രം ഘടിപ്പിച്ചു. അതിന്റെ സഹായത്തോടെയാണ് മാഹിര്‍ ഇപ്പോള്‍ കഷ്ടിച്ചു സംസാരിക്കുന്നത്. 

അതോടെ ജീവിതത്തില്‍ പ്രത്യാശ തിരിച്ചുകിട്ടി. അതു മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കണം. അതിനായി ഒരു ടെലിഫിലിം നിര്‍മിക്കണം. താന്‍തന്നെ മുഖ്യകഥാപാത്രമായി ഒരു തിരിച്ചുവരവ്. അതിന് ഞാന്‍ അനുവാദം നല്‍കി. മാഹിര്‍ ഭാഗ്യക്കുറി വകുപ്പിന്റെ പിന്തുണയോടെ വൈറ്റ് ഡ്രോപ്‌സ് എന്ന പേരില്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിഫിലിം നിര്‍മിച്ചു. അതിന്റെ പ്രിവ്യൂവിന് എന്നേയും ക്ഷണിച്ചു. 

കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. ആനന്ദാശ്രുക്കളോടെയല്ലാതെ ആ ചിത്രം ആര്‍ക്കും കണ്ടുമുഴുമിക്കാനായില്ല. അത്ര ഹൃദയഹാരിയാണത്. അതിലെ പ്രധാന അഭിനേതാക്കളെല്ലാം ജീവിതത്തില്‍ ഒരു കാലത്ത് അര്‍ബുദത്തിന്റെ ഇരകളായിരുന്നു എന്ന വിവരം ഞാന്‍ പിന്നീടാണറിഞ്ഞത്
ഇനി കഥയുടെ മറ്റൊരു വശത്തേക്ക് ചെല്ലാം ..

കാരുണ്യയില്‍ നിന്നുള്ള സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ച ഒരു ലക്ഷത്തിലധികം മലയാളികളിലൊരാളാണു മാഹിര്‍. പ്രത്യാശ പകരുന്ന ഇത്തരം ഒരു അനുഭവമെങ്കിലും കേള്‍ക്കാത്ത ദിവസം ഇന്ന് എന്റെ ജീവിതത്തിലില്ല. നന്ദി പറയുന്ന ഓരോരുത്തരോടും ഞാന്‍ ഒരു കാര്യം പറയാറുണ്ട്. നന്ദി പറയേണ്ടത് എന്നോടല്ല, കാരുണ്യ ഭാഗ്യക്കുറിവാങ്ങുന്ന ഓരോ മനുഷ്യസ്‌നേഹിയോടുമാണ്; അതിനു വഴിയൊരുക്കിയ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിനോടും. '

സാക്ഷരതായജ്ഞം പോലെ, കുടുംബശ്രീ പോലെ, കേരളത്തിന്റെ മറ്റൊരു ദേശീയമാതൃകയായി മാറുകയാണു കാരുണ്യ ഭാഗ്യക്കുറിയും കാരുണ്യ ചികിത്സാ സഹായപദ്ധതിയും. കേരള സര്‍ക്കാരിന്റെ ഈ കാരുണ്യഹസ്തം 1,11,111ാമത്തെ രോഗിക്കു കൈത്താങ്ങായി മാറുമ്പോള്‍ ഈ ചരിത്രനേട്ടത്തിന്റെ വിജയരഹസ്യം പഠിക്കാനും പദ്ധതി പകര്‍ത്താനും താത്പര്യം കാട്ടി രാജ്യത്തിനകത്തും പുറത്തുംനിന്ന് എത്തുന്ന അന്വേഷണങ്ങള്‍ അനവധിയാണ്. 

201112 ബജറ്റിലൂടെ രൂപം നല്‍കിയ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ഇതിനകം 800 കോടി രൂപയുടെ ചികിത്സാസഹായമാണ് അനുവദിച്ചത്. ഈ അപൂര്‍വനേട്ടത്തിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം എറണാകുളത്തു സെപ്തംബര്‍ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിര്‍വഹിചു .ഇതോടൊപ്പം കാരുണ്യ പദ്ധതിയുടെ പുതിയൊരു ഘട്ടത്തിനും തുടക്കം കുറിക്കുകായും ചെയ്യുന്നു. 

നിലവില്‍ കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളില്‍ നിന്നുള്ള ലാഭം കൊണ്ടാണു കാരുണ്യ ചികിത്സാസഹായം നല്‍കിവരുന്നത്. ഇപ്പോള്‍ പ്രതിമാസം 1820 കോടി രൂപയാണ് അതിലൂടെ കാരുണ്യ ബനവലന്റ് ഫണ്ടില്‍ എത്തിച്ചേരുന്നത്. അതേസമയം അപേക്ഷകരില്‍ അര്‍ഹിക്കുന്നവര്‍ക്കെല്ലാം നല്‍കണമെങ്കില്‍ പ്രതിമാസം 30 കോടി രൂപയെങ്കിലും വേണ്ടിവരും. ഈ വിടവ് നികത്തുന്നതിനു പൊതുമേഖലാ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ (ഇീൃുീൃമലേ ടീരശമഹ ഞലുെീിശെയശഹശ്യേ) ഫണ്ടില്‍നിന്നു കാരുണ്യ പദ്ധതിക്കായി സംഭാവന സ്വരൂപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 

ചികിത്സയ്ക്കു പണമില്ലാതെ ഗുരുതരമായ രോഗങ്ങള്‍ക്കു കീഴ്‌പ്പെടുന്ന കേരളീയര്‍ക്കു കാരുണ്യ ഭാഗ്യക്കുറി ഇന്നു കനിവിന്റെ മറ്റൊരു പേരാണ്. വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവിനു മുന്നില്‍ പകച്ചുനില്ക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഈ പദ്ധതി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു എന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. സര്‍വരുടേയും പ്രശംസകള്‍ ഏറ്റുവാങ്ങിയ കാരുണ്യ ഇന്ന് ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാരുണ്യത്തിന്റെയും കാര്യക്ഷമതയുടേയും മുഖമുദ്രയായി മാറിയിരിക്കുന്നു. 

സംസ്ഥാനത്തെ ഭാഗ്യക്കുറിക്കും ജീവകാരുണ്യപ്രവര്‍ത്തനത്തിനും പുതിയ മാനം നല്‍കിയ കാരുണ്യ ചികിത്സാസഹായപദ്ധതി കേരളത്തിനു സമ്മാനിച്ചത് ഒരു പുതിയ സംസ്‌കാരമാണ്. ജീവകാരുണ്യപ്രവര്‍ത്തനം എന്നാല്‍ മലയാളികള്‍ക്ക് ഇന്നു കാരുണ്യ ഭാഗ്യക്കുറിയാണ്. ഭാഗ്യക്കുറിക്ക് ഒരു പുതിയ മുഖം നല്‍കാന്‍ കാരുണ്യ ഭാഗ്യക്കുറിക്കു കഴിഞ്ഞു. 

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ തട്ടിപ്പില്‍ വിശ്വാസ്യത മങ്ങിപ്പോയ സംസ്ഥാന ഭാഗ്യക്കുറിയെ മലയാളികള്‍ കാരുണ്യയുടെ വരവോടെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങി. ഇന്ന് ഓരോ മലയാളിയും കാരുണ്യ ഭാഗ്യക്കുറിയുടെ അംബാസഡര്‍മാരാണ്. ഇത്തരമൊരു അനുഭവം അപൂര്‍വമാണ്. ചികിത്സയ്ക്കു പണമില്ലാതെ രോഗാതുരരായി ജീവിക്കേണ്ട ഗതികേടിലായ മലയാളികള്‍ കാരുണ്യ ഭാഗ്യക്കുറിക്കു മുമ്പില്‍ തൊഴുകൈയോടെ നില്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിക്കും.
2012 ഫെബ്രുവരിയില്‍ ഈ പദ്ധതിക്കു തുടക്കം കുറിക്കുമ്പോള്‍ കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം മാത്രമായിരുന്നു ബനവലന്റ് ഫണ്ടിനായി ഉപയോഗിച്ചിരുന്നത്. ധനസഹായത്തിനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെയാണ് രണ്ടാം വാര്‍ഷികദിനത്തില്‍ ഒരു ഭാഗ്യക്കുറിയുടെ കൂടി ലാഭം അതിലേക്കു കൂട്ടിച്ചേര്‍ത്തത്.
മാരകരോഗങ്ങളായ കാന്‍സര്‍, വൃക്ക ഹൃദയ രോഗങ്ങള്‍, തലച്ചോര്‍, കരള്‍ എന്നിവയുടെ സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കും ഹീമോഫീലിയ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ക്കും പാലിയേറ്റീവ് കെയറിനുമാണ് ആദ്യഘട്ടത്തില്‍ ഫണ്ടില്‍നിന്നു ചികിത്സാധനസഹായം നല്കിയിരുന്നത്. രണ്ടാംഘട്ടമായി മാരകമായ ശ്വാസകോശരോഗങ്ങള്‍, നട്ടെല്ല്, സുഷ്മ്‌നാനാഡിരോഗങ്ങള്‍ എന്നിവയെയും ധനസഹായം ലഭിക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. താലിസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ് 

എല്ലാ ഹീമോഫീലിയ രോഗികളേയും പ്രത്യേകമായി രജിസ്റ്റര്‍ ചെയ്ത് അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകള്‍ (ഫാക്ടര്‍ 7, 8, 9) കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖാന്തരം ലഭ്യമാക്കുന്നു. ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെ ചികിത്സാധനസഹായം നല്‍കുന്നുണ്ട്. 1,148 ഹീമോഫീലിയ രോഗികള്‍ക്ക് ചികിത്സാസഹായമായി 22.96 കോടി രൂപ അനുവദിച്ചു. 

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രോഗിക്ക് അനുവദിക്കുന്നചികിത്സാധനസഹായത്തിനു പുറമേ അവയവദാതാവിനുള്ള ചികിത്സയ്ക്കായി കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടി അനുവദിച്ചു ചട്ടങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുവരെ അവയവം മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു രോഗിക്കു മാത്രമാണു പരമാവധി രണ്ടു ലക്ഷം രൂപ സഹായമായി ലഭിച്ചിരുന്നത്. ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്കു രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന വിധത്തിലും പദ്ധതിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

രോഗികള്‍ക്കുള്ള ചികിത്സാസഹായത്തിനു പുറമെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് 27 ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ തുടങ്ങാന്‍ 31.5 കോടി രൂപയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജീകരിക്കാന്‍ 3.71 കോടി രൂപയും അനുവദിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, താമരശേരി താലൂക്ക് ആശുപത്രി എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 

സ്ഥലസൗകര്യം ലഭ്യമാക്കുന്ന അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ദൂരദേശത്തുനിന്നു ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കുറഞ്ഞ ചെലവില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിന് കാരുണ്യ ഹോമുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തരഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നതിനു പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഇംപ്രസ്റ്റ് മണി നല്കിയിട്ടുണ്ട്. കാരുണ്യ ചികിത്സാസഹായ പദ്ധതിയെപ്പറ്റി പൊതുജനങ്ങള്‍ക്കു വിവരങ്ങളും നടപടിക്രമം സംബന്ധിച്ച മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനു പ്രധാന ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഉടന്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിക്കും.

ഇടനിലക്കാരുടെ സഹായമോ ശിപാര്‍ശയോ ഇല്ലാതെ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളിലേക്കു നേരിട്ടാണു ചികിത്സാസഹായം നല്‍കുന്നത്. അതു സുതാര്യമായും പരമാവധി വേഗത്തിലും ലഭ്യമാക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ തുക വിതരണം ചെയ്യുന്നതു വരെയുള്ള പ്രക്രിയ പൂര്‍ണമായും കംപ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്. പദ്ധതിയെപ്പറ്റി പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യപദ്ധതിയില്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുവരികയാണ്. ലഘുലേഖകളും തയാറാക്കി വിതരണത്തിനു സജ്ജമാക്കിയിട്ടുണ്ട്. 

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തില്‍ വിറ്റുവരവിന്റെയും ജീവകാരുണ്യപരതയുടേയും കാര്യത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വളര്‍ച്ച കൈവരിച്ച കാലഘട്ടമാണ് കഴിഞ്ഞ നാലുവര്‍ഷം. ആധുനികവത്കരണവും വര്‍ധിച്ച ഭാഗ്യസമ്മാനങ്ങളുമായി ഭാഗ്യക്കുറി ഇപ്പോള്‍ പുരോഗതിയുടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 557.69 കോടി രൂപയായിരുന്നു ഭാഗ്യക്കുറിയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം. നാലു വര്‍ഷം പിന്നിട്ടപ്പോള്‍, 201415ല്‍, അത് 5,445.84 കോടി രൂപയായി വര്‍ധിച്ചു. 20142015 സാമ്പത്തികവര്‍ഷം സമ്മാനമായി 2186.06 കോടിയും ഏജന്റുമാരുടെ കമ്മീഷനായി 1792.67 കോടി രൂപയും വിതരണം ചെയ്തു. നികുതിയിനത്തില്‍ 198.10 കോടി രൂപ നല്‍കി. സര്‍ക്കാര്‍ ഖജനാവിലേക്ക് 1168.26 കോടി രൂപ നേടുകയും ചെയ്തു.

ഭാഗ്യക്കുറി ഏജന്റുമാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചു. അതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തി. ഭാഗ്യക്കുറി ഏജന്റുമാരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിച്ചു. നിയമവ്യവസ്ഥകള്‍ കര്‍ക്കശമാക്കി. ലോട്ടറിക്കച്ചവടത്തിലൂടെ കേരളത്തില്‍നിന്നു പാവപ്പെട്ടവരെ കബളിപ്പിച്ചു കോടികള്‍ കരസ്ഥമാക്കിയ അന്യസംസ്ഥാന ലോട്ടറി മാഫിയയെ കേരളത്തിനു പുറത്താക്കിയതാണ് എടുത്തുപറയത്തക്ക മറ്റൊരുനേട്ടം. നറുക്കെടുപ്പ് യന്ത്രവത്കരിച്ചു. 

ഓരോ ഭാഗ്യക്കുറിക്കും നല്‍കിവന്ന സമ്മാനങ്ങള്‍ ഇരട്ടിയോളം വര്‍ധിപ്പിച്ചു. ഭാഗ്യക്കുറി ഓഫീസുകളിലേയും ഇതര ഓഫീസുകളിലേയും ടിക്കറ്റ് വില്‍പ്പനയും പണമിടപാടുകളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. അന്ധരായ ഏജന്റുമാര്‍ക്ക് ടിക്കറ്റുകളുടെ കവര്‍ റാപ്പറില്‍ വിശദാംശങ്ങള്‍ ബ്രെയിലിമുദ്ര പതിപ്പിച്ചു നല്‍കുന്നതാണു മറ്റൊരു പ്രധാനപരിഷ്‌കാരം.
അരനൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വിജയകരമായ ജീവകാരുണ്യ പദ്ധതിയാണു കാരുണ്യ. ദരിദ്ര കുടുംബങ്ങളുടെ ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കാന്‍ ഒരു പരിധിവരെ ഈ പദ്ധതിയിലൂടെ കഴിയുന്നു. കാരുണ്യ ഭാഗ്യക്കുറി വാങ്ങുമ്പോള്‍ ആ പണം നിര്‍ധനരില്‍ തന്നെയെത്തുമെന്ന് ഉറപ്പിക്കാം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിലുമപ്പുറം മറ്റൊരു പുണ്യപ്രവൃത്തിയില്ലെന്ന മഹാത്മാ ഗാന്ധിയുടെ വിശ്വാസപ്രമാണം യാഥാര്‍ഥ്യമാവുകയാണു കേരളത്തില്‍ കാരുണ്യയിലൂടെ.
ജീവകാരുണ്യത്തിന്റെ ദേശീയമാതൃകയുമായി കെ .എം മാണി
Join WhatsApp News
observer 2015-10-03 17:10:46
Is that Bhagya Kuri Money (Lottery Money) came from K M Mani's pocket? It is people's money. K.M Mani do not clim credit for that. Many corrupted ministers actually swallow people's money. By because of their political influnce and clout and mony power they escape from all corruption and kozha charges. Also they glorify thenselves. They all must be investigated by impartial independent agencies. Please do bot waste your money and time to write the glories about them. Also do not give huge receptions around USA. Stand along with the poor tax payers of kerala 
Jegi 2015-10-03 17:41:49
ശ്രീ Observer വളരെ നല്ല നിരീക്ഷണം, ശ്രീ മാണി കോഴ വാങ്ങി ഇല്ല എന്ന് മാണി പോലും വിശ്വസിക്കില്ല. പക്ഷെ ഞങൾ കുറെ അച്ചായന്മാർക്ക്‌ മാണി പരിശുദ്ധൻ ആണ്. അത് കൊണ്ട് ഇതുപോലുള്ള ലെഖനങ്ങൾ ഇനിയും വരും
Sivakumar M T 2015-10-04 09:23:02
Mr . Observer,
commenting is very easy. Real leading is  a herculean task as  it is like a difficult circus, Remember the story of father and son and a donkey. Different people has different vision and upbringing as is their opinions. But to become a political leader is like the life of Rama, Krishna, Yudhishtira, duryOdhana, drONa, savool, David so and so....K M Mani is  really a gigantic clever political leader. As the mango tree is full of mango fruits, so the intensity of throw stones. Malayalees are notorious for jealous and belittiing  or down grading or throwing mud at famous people . But the commentators are asked to take the lead, the will simply flub.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക