Image

മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2015
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷിക ദിനമായ സെപ്‌റ്റംബര്‍ 27 സമുചിതമായി കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ കൊണ്ടാടി. സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനാല്‍ മെത്രാഭിഷിക്തനായി ഒരുവര്‍ഷം തികയുന്ന ഈ ദിവസം കാരുണ്യവാനായ ദൈവത്തിനും മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ജോയ്‌ പിതാവ്‌ പറഞ്ഞു.

പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, ആന്റണി ഫ്രാന്‍സീസ്‌, ഷാബു ജോസഫ്‌, പോള്‍ പുളിക്കന്‍ എന്നിവര്‍ ഇടവകജനതയെ പ്രതിനിധീകരിച്ച്‌ ബൊക്കെ നല്‍കി പിതാവിനെ അനുമോദിച്ചു.

പിതാവിന്റെ ജന്മദിനംകൂടിയായ അന്നേദിവസം കേക്ക്‌ മുറിച്ച്‌ ഏവര്‍ക്കും നല്‍കി സന്തോഷം പങ്കുവെച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും ആശംസകളറിയച്ചിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്‌.
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക