Image

ബാപ്പു എവിടെ (കവിത: മാടശ്ശേരി നീലകണ്‌ഠന്‍)

Published on 01 October, 2015
ബാപ്പു എവിടെ (കവിത: മാടശ്ശേരി നീലകണ്‌ഠന്‍)
ബാപ്പു, നിന്‍ തിരുനാളില്‍ത്തേടിനേന്‍ പത്രത്തിന്റെ-
യേട്ടിലൊക്കെയും നിന്റെ സൗമ്യമംഗളരൂപം.
നിന്‍പേരിലൂറ്റം കൊള്ളുന്നെന്നു ഭാവിക്കാന്‍ ഞങ്ങ-
ളിന്നത്തെദ്ദിനമല്ലീ നീക്കിവച്ചതു പേണ്ടേ!
ശാന്തി നിന്‍ ദൗത്യം, നിന്നെയോര്‍ക്കുവാനാരിങ്ങെ, ന്നാല്‍?
സംഗരഭൂവായല്ലീ തീര്‍ന്നു നിന്‍ പ്രിയഭൂമി?
മതമൈത്രിതന്നര്‍ത്ഥം ചെന്നിണം ചൊരിയലായ്‌,
ചതി സൗഹൃദത്തിന്റെ പര്യായം! അഹിംസയെ-
ന്നതിനെന്തര്‍ത്ഥം ബാപ്പൂ!ഹിംസയേ സത്യാഹ്രഹം!
ഇതുതാനെന്നോ രാമരാജ്യത്തിന്‍ സാക്ഷാത്‌കാരം?

ഒടുവില്‍ പിന്‍പേജിലായ്‌ക്കണ്ടു നിന്‍ ചെറുചിത്രം,
വടിയും കുത്തി, ച്ചിന്താഗ്രസ്‌തനായ്‌ നില്‌ക്കും രൂപം,
കുണ്‌ഠിതമപ്പോള്‍, ഗ്ഗുരോ! നിന്നെയിപ്പതനത്തിന്‍
പങ്കിലചരിത്രങ്ങള്‍ക്കിടക്കോ പ്രതിഷ്‌ഠിച്ചു?
ബാപ്പു എവിടെ (കവിത: മാടശ്ശേരി നീലകണ്‌ഠന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക