Image

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2015
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം
മയാമി: സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രത്യാശയുടേയും മൂല്യങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പ്രത്യാശയുടെ പുത്തന്‍ ഉണര്‍വ്വും, അഭിഷേകവും പകര്‍ന്നു നല്‍കുന്നതിനായി സുപ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന `അഭിഷേകാഗ്നി ധ്യാനം' ഡിസംബര്‍ 26 മുതല്‍ 29 വരെ ഓര്‍ലാന്റോയില്‍ വച്ച്‌ നടത്തപ്പെടുന്നു.

നാല്‌ ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചന ശുശ്രൂഷയിലൂടെ ഇന്ന്‌ ഏറെ ശ്രദ്ധേയനായ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന്‌ ജനങ്ങളെ ദൈവത്തിങ്കലേക്ക്‌ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും, യുവജനങ്ങല്‍ക്കായി ദൈവ വരദാനങ്ങളാല്‍ അഭിഷേകം ചെയ്യപ്പെട്ട ഫാ. സോജി ഓലിക്കലും, ആത്മീയ രംഗത്ത്‌ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുവാന്‍ കഴിയുന്ന ഫാ. സാജു ഇലഞ്ഞിയിലും, ഫാ. സൈമണ്‍ കല്ലടയും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ടീം അംഗങ്ങളുമാണ്‌. ഓര്‍ലാന്റോ അല്‍റ്റാമോണ്ടിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ്‌ (Hilton Orlando/Altamonte Springs 350 Northlake, Blvd, Florida 32701) ശുശ്രൂഷകള്‍ നടക്കുന്നത്‌.

മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള സീനിയര്‍ യൂത്തിനും, 12 മുതല്‍ 17 വയസുവരെയുള്ള യൂത്തിനും, 6 വയസുമുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ ഇംഗ്ലീഷിലുമാണ്‌ ധ്യാനം നടക്കുക.

ധ്യാനത്തിനു സീറ്റ്‌ ബുക്ക്‌ ചെയ്യുവാന്‍ സെഹിയോന്‍ യു.എസ്‌.എ ഡോട്ട്‌ ഓആര്‍ജി (sehionusa.org) വഴി ഓണ്‍ലൈന്‍ ആയും, രജിസ്‌ട്രേഷന്‍ ടീം വഴിയും ബുക്ക്‌ ചെയ്യുവാന്‍ കഴിയും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ മുന്‍ഗണന.

ധ്യാനത്തിനു വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക്‌ ഓര്‍ലാന്റോ എയര്‍പോര്‍ട്ടില്‍ നിന്ന്‌ ധ്യാന കേന്ദ്രത്തിലേക്കും, തിരിച്ചും സൗജന്യയാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ട്‌. ഡിസംബര്‍ 26-ന്‌ ശനിയാഴ്‌ച 3 മണിക്ക്‌ ആരംഭിക്കുന്ന ധ്യാനം 29-ന്‌ ഉച്ചയോടുകൂടി സമാപിക്കും.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കുടുംബ നവീകരണ വര്‍ഷാചരണത്തിന്റെ സമാപനത്തില്‍ നടക്കുന്ന ഈ അഭിഷേകാഗ്നി ധ്യാനം വഴി അനേകം കുടുംബങ്ങള്‍ നവീകരിക്കപ്പെടുവാന്‍ ഇടയാകുമെന്ന്‌ ഈ ധ്യാനം ക്രമീകരിക്കാന്‍ നേതൃത്വം കൊടുക്കുന്ന കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഫൊറോനാ വികാരി ഫാ. കുര്യാക്കോസ്‌ കുമ്പക്കീലും, സെഹിയോന്‍ യു.എസ്‌.എ റിട്രീറ്റ്‌ ടീം അംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍മ്മനിരതരാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റോയി തച്ചില്‍ (708 307 0909), ജയ്‌മോള്‍ ജിജി സെബാസ്റ്റ്യന്‍ (954 604 7092). രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്‌: റെജിമോന്‍ സെബാസ്റ്റ്യന്‍ (786 340 4142), ജിന്‍സി ജോബിഷ്‌ (561 635 3869), ഷൈനി ആന്റണി (786 991 8153), ഷാജന്‍ കുറുപ്പുമഠം (954 257 8347). യൂത്ത്‌ റിട്രീറ്റ്‌: ജോണ്‍ പോള്‍ (614 556 2036), അനീഷ്‌ ഫിലിപ്പ്‌ (614 805 5984).

ജോയി കുറ്റിയാനി (സെഹിയോന്‍ മീഡിയ യു.എസ്‌.എ) അറിയിച്ചതാണിത്‌.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനംഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനംഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക