Image

ഡോ.എ.കെ.ബി.യുടെ പെണ്ണുങ്ങള്‍- കഥ( ഡോ.എ.കെ.ബാലകൃഷ്ണപിള്ള)

ഡോ.എ.കെ.ബാലകൃഷ്ണപിള്ള Published on 30 September, 2015
ഡോ.എ.കെ.ബി.യുടെ പെണ്ണുങ്ങള്‍- കഥ( ഡോ.എ.കെ.ബാലകൃഷ്ണപിള്ള)
[1950 കളില്‍ ചെറുകഥാ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ എന്ന്, നിരൂപകര്‍ ഉദ്‌ഘോഷിച്ച ഡോ.എ.കെ.ബി.ഇപ്പോള്‍, അസാധാരണമായ അനുഭവങ്ങളുടെയും അഭ്യാസത്തിന്റെയും ഉള്‍ക്കാഴ്ചയോടുകൂടി പുതിയ കഥകള്‍ അവതരിപ്പിയ്ക്കുന്നു. പത്രാധിപര്‍]

ബോംബെ! നടന്നു, നടന്നു ഞാന്‍ ക്ഷീണിച്ചു.
പാതിരാത്രിയായി. ഒരു ഇടറോഡിന്റെ കടത്തിണ്ണയില്‍ ഒഴിഞ്ഞ സ്ഥലം കണ്ടു. തോളില്‍ നിന്ന ഷാള്‍ എടുത്തു വിരിച്ച്, മാറാപ്പ് തലയിണയാക്കി ഞാന്‍ കിടന്നു. 
ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെ മുമ്പില്‍ സുന്ദരിയായ ഒരു സ്ത്രീ നില്‍ക്കുന്നതു കണ്ടു. നല്ല പൊക്കം. ദൃഢതയും പുഷ്ടിയും ഉള്ള ദേഹം. നേരിയ വെളിച്ചത്തില്‍ മിനുങ്ങുന്ന വെളുത്ത മുഖം-ഭാരതീയമായ കുലീനത്വം തുടിയ്ക്കുന്നു. എന്നാല്‍, പാശ്ചാത്യരുടെ മുട്ടുവരെയുള്ള പാവാടയും, ബ്ലൗസും വസ്ത്രങ്ങള്‍. ഹൃദ്യമായ ഭാവം. ഇരുപത്തഞ്ചു വയസ്സു തോന്നിയ്ക്കും. മൃദുലമായ ശബ്ദത്തില്‍ എന്നോട് ഇംഗ്ലീഷില്‍ ചോദിച്ചു. 
നിങ്ങള്‍ എന്തുകൊണ്ടാണ് ഈ കടത്തിണ്ണയില്‍ കിടക്കുന്നത് ? ഞാന്‍ പറഞ്ഞു, നടന്നു ക്ഷീണിച്ചു. ഈ സ്ഥലം അപകടകരമാണ്.ഇവിടെയാണ് - കള്ളന്മാര്‍, കൊള്ളക്കാര്‍.- എല്ലാം ഒത്തു കൂടുന്നത്. നിങ്ങളെ അവര്‍ ഉപദ്രവിയ്ക്കും. - സഹൃദയത്തിന്റെ താക്കീതായി അവര്‍ ദൃഢമായി പറഞ്ഞു.
എന്റെ പ്രായം 21 വയസ്സ്. കഥകളുടെ പ്രസിദ്ധീകരണം കൊണ്ട് ഞാന്‍ സാഹിത്യകാരനായി കഴിഞ്ഞു. സാഹിത്യകാരന്റെ അഭ്യാസം ജീവിതപഠനത്തിലൂടെയാണെന്ന് ഞാന്‍ മനസ്സിലാക്കി. ജീവിതസ്വഭാവങ്ങളുടെയും മനുഷ്യരുടെയും വൈവിധ്യം എന്നിലുള്ള ആസക്തി എക്കാലവും തീവ്രമാണ്. അങ്ങിനെ ജീവിതം പഠിയ്ക്കാന്‍ ഞാന്‍ ഭാരതപര്യടനത്തിറങ്ങി. ഒരു നഗരത്തിലെ രാത്രിയിലെ കാഴ്ചകള്‍ എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ എത്തിയ ഏതാണ്ട് എല്ലാ നഗരങ്ങളിലും രാത്രി മുഴുവന്‍ ഞാന്‍ കണ്ടും കേട്ടും നടന്നു. അസാധാരണമായ പലസംഭവങ്ങളുടെയും ദൃക്‌സാക്ഷിയായി.
സാന്ത്വനകരമായ ശബ്ദത്തില്‍ അവര്‍ എന്നോട് ചോദിച്ചു. 
“നിങ്ങള്‍ ആരാണ്?”
“ഞാന്‍ ഒരു സാഹിത്യകാരനും കോളേജ് വിദ്യാര്‍ത്ഥിയും ആണ്. നാട് - കേരളം”
അവര്‍ പറഞ്ഞു:
“ നിങ്ങള്‍ക്ക് ഉറങ്ങാന്‍ സ്ഥലമില്ല എന്നു തോന്നുന്നു. വെളുപ്പിനെ എന്റെ കൂടെ വന്നാല്‍, വീട്ടില്‍ ഉറങ്ങാന്‍ സ്ഥലവും ഊണും തരാം. എന്റെ ഭര്‍ത്താവിനും സന്തോഷമായിരിയ്ക്കും.”
 അപ്പോഴേയ്ക്കും ഞാന്‍ എഴുന്നേറ്റ് വിരിപ്പില്‍ ഇരിയ്ക്കുകയായിരുന്നു. വിരിപ്പിന് വെളിയില്‍ അവരും ഇരിയ്ക്കുന്നു. അവര്‍ പറഞ്ഞു:
“ഞാന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്നു. എല്ലാസുഖങ്ങളോടുകൂടിയും ഡല്‍ഹിയില്‍ വളര്‍ന്നതാണ്. എന്‌റെ അച്ഛന്റെ ക്ലാര്‍ക്കുമായി ശ്രമിച്ചു ഗര്‍ഭവതിയായി. ഗര്‍ഭം അലസിപ്പിയ്ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. എന്നെ വീട്ടുകാര്‍ വെളിയിലിറക്കി. ഒരു ജോലി കിട്ടുന്നതുവരെ മാത്രമേ ഞാന്‍ ഈ ജോലി ചെയ്യുകയുള്ളൂ. കുഞ്ഞിന്റെ ആഹാരവും ആരോഗ്യവും നോക്കണം. ഭര്‍ത്താവും ജോലിക്കു ശ്രമിക്കുന്നുണ്ട്.
ഈ ജോലി എന്താണെന്ന് എനിയ്ക്കു മനസ്സിലായി. 
ഈ ജോലിക്കു തെരുവില്‍ വരണോ? - നിങ്ങള്‍ സുന്ദരിയാണല്ലോ.”
“ബോംബെയില്‍ പണക്കാരായ ചില പെണ്ണുങ്ങള്‍ വേശ്യാവൃത്തി ചെയ്യുന്നുണ്ട്. സുഖത്തിനും പണത്തിനും വേണ്ടിയും അതിനു സ്വര്‍ണ്ണ ഉരുപ്പടികളും സില്‍ക്കുസാരിയും വേണം.- കൂടാതെ ദല്ലാളന്മാരും. എനിയ്‌ക്കെന്തിനു പണമില്ല. ദല്ലാളുമാരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടവുമില്ല.”
അപ്പോള്‍, ഏതാണ്ട് പതിനേഴ് വയസ്സുള്ള ഒരു യുവതി ഓടി എത്തി. കരയുന്നുണ്ടായിരുന്നു. സുഷമ, അവളെ സ്‌നേഹത്തോടെ , 'ജൂഡി' എന്നു വിളിച്ചു. അവള്‍ കരഞ്ഞു പറഞ്ഞു.
“ സുഷമ ചേച്ചി എന്നെ ഒരു തടിയന്‍ കള്ളുകുടിയന്‍. കാറില്‍ വലിച്ചു കയറ്റി ബലാല്‍സംഗം ചെയ്തു.
എന്റെ മുഖത്തും നെഞ്ചത്തും തുടര്‍ച്ചയായി ഇടിച്ചിട്ട്, മൂക്കില്‍ എന്തോ പൊടി കയറ്റി ബോധം കെടുത്താന്‍ ശ്രമിച്ചു. ഞാന്‍ അയാളുടെ കയ്യ് അടിച്ചു മാറ്റിയപ്പോള്‍ പൊടി അവളുടെ കണ്ണുകളില്‍ തെറിച്ചു. ഞാന്‍ അപ്പോള്‍ കാറില്‍ നിന്നും ചാടി ഇറങ്ങി ഓടി.”
സുഷമ, ജൂഡിയെ കെട്ടിപ്പിടിച്ച് തോളില്‍ തടവി. സുഷമ ചോദിച്ചു” കറുത്തു പൊക്കമുള്ള ഒരാളല്ലേ? - വെളുത്ത ജൂബായും കൊമ്പന്‍ മീശയും-”
“അതേ-”ജൂഡി ഏങ്ങി പറഞ്ഞു.
സുഷമ സ്വാന്തനപ്പെടുത്തി.
“ നീ വിഷമിക്കാതെ, സമാധാനമുണ്ട്.
അപ്പോഴേക്കും ഒരു വലിയ കറുത്ത കാര്‍ ഞങ്ങളുടെ അടുക്കല്‍ വന്നു നിന്നു. ആ കറുത്ത മനുഷ്യന്‍ കാറില്‍ നിന്നും ചാടി ഇറങ്ങി സുഷമയുടെ നേരെ അലറി: ഈ തവണ നിന്നെ ഞാന്‍ രണ്ടായി കീറും”
സുഷമ കൂസല്‍ കൂടാതെ പറഞ്ഞു: “ഇവള്‍ക്ക് അയ്യായിരം രൂപ ഉടനെ കൊടുക്കണം.”
അവളുടെ അമ്മയ്ക്ക് മരുന്നു വാങ്ങാനാണ്.
അയാള്‍ മദ്യം പതയുന്ന വായ്‌കൊണ്ട് സുഷമയുടെ മുഖത്തേയ്ക്കു തുപ്പി. അവര്‍ രണ്ടുകയ്യും കൊണ്ട് കണ്ണുകള്‍  തുടയ്ക്കുമ്പോള്‍ , അയാള്‍ ചാടി, അവരുടെ ബ്ലൗസ് വലിച്ചുകീറി. ഇടത്തേ മുലയില്‍ കടിച്ചു. അയാള്‍ അട്ടഹസിച്ചു. രക്തം ഒഴുകുന്നത് എനിയ്ക്കു കാണണം.”
സുഷമ ആര്‍ത്തു വിളിച്ചു കരഞ്ഞു. അയാള്‍ അവളുടെ ചട്ടയും വലിച്ചുകീറി. അവരെ കാറിലേയ്ക്കു വലിച്ചിഴച്ചു. രക്ഷപ്പെടാന്‍ സുഷമയും , യുവതിയും അയാളോടു മല്ലിട്ടു. നാലടി വീതിയും നല്ല താഴ്ചയുമുള്ള, തുറന്നുകിടന്ന ഒരു അഴുക്കു ചാലിലേക്ക് കാല്‍ വഴുതി അയാള്‍ വീണു. കടിച്ച ദേഹമായതുകൊണ്ട് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.
“ താന്‍ ചത്തുപോകേണ്ട. കയ്യ് നീട്ട്, ഞങ്ങള്‍ കരകയറ്റാം. അവര്‍ രണ്ടുപേരുടെയും കയ്യുകള്‍ അയാളിലേക്ക് എത്തിയില്ല. അയാള്‍ വീണ്ടും അവരുടെ മുഖത്തേക്ക് തുപ്പിക്കൊണ്ട് ആക്രോശിച്ചു. നിങ്ങളെ ഈ ഓടയിലേയ്ക്ക് ഞാന്‍ വലിച്ചിടും.”
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എട്ടുപത്ത് ആളുകള്‍ വന്നുകൂടി. വെളുത്ത ജൂബ്ബാ ധരിച്ച ഒരാള്‍ ഉറക്കെ ചോദിച്ചു.
“ജേതാജീ, എന്തുപറ്റി?”
അവര്‍ അയാളെ അഴുക്ക്ചാലില്‍ നിന്നും റോഡിലേയ്ക്ക് എടുക്കുമ്പോള്‍ അയാള്‍ പറഞ്ഞു.
“ ഈ വേശ്യകള്‍ക്ക് ജോലി കൊടുത്ത് രക്ഷപ്പെടുത്താം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അവര്‍ എന്നെ അഴുക്കുചാലിലേയ്ക്ക് തള്ളി.”
ജൂബ്ബാക്കാരന്‍, സുഷമയുടെ നേരെ അലറി. ജേതാജി, എടീ തേവിടിശ്ശി, ഞങ്ങളുടെ നേതാവാണെന്ന് നിനക്ക് അറിയാമോ? നിന്നെ നല്ല പാഠം പഠിപ്പിയ്ക്കുന്നുണ്ട്. അയാള്‍ സുഷമയുടെ നേരെ കയ്യ് ഓങ്ങിയപ്പോള്‍, പിന്നോട്ട് മാറിക്കൊണ്ട്, അവര്‍ രക്തം ഒഴുകുന്ന മുല കാണിച്ചു കൊണ്ട് പറഞ്ഞു.
നിങ്ങളുടെ നേതാവ് കടിച്ചതാണിത്. അയാള്‍, ഇവളെ അടിച്ചും ഇടിച്ചും ബലാല്‍സംഗം ചെയ്തു. ഒരു കാശും കൊടുത്തില്ല.
സുഷമയെ വീണ്ടും അടിയ്ക്കാന്‍ ശ്രമിച്ച ജൂബ്ബാക്കാരനെ , അടുത്തു നിന്ന മൂന്നാലു ആളുകള്‍ പിടിച്ചു മാറ്റി.
സുഷമ ഉറക്കെ പറഞ്ഞു.
“പാവപ്പെട്ട സ്ത്രീകളെ അടിച്ചും കടിച്ചും ബലാല്‍സംഗം ചെയ്യുകയാണ് മഹാനായ നിങ്ങളുടെ നേതാവിന്റെ പരിപാടി.
കള്ളം, കള്ളം , ജൂബ്ബാകാരനും മറ്റൊരാളും അട്ടഹസിച്ചു.
തെരുവില്‍ നിന്നും പത്തിലധികം സ്ത്രീകളുമായി സുഷമ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കു പോയി. തുടര്‍ന്ന്, ആശുപത്രിയിലേയ്ക്കും.
സുഷമ കരഞ്ഞില്ല. ദയ ചോദിച്ചില്ല-പോലീസ് ഇന്‍സ്‌പെക്ടറോട് ധൈര്യമായി സംസാരിച്ചു.
മുലയുടെ കടിയേറ്റ പാടുകളുടെ വിശദമായ ഫോട്ടോ എടുക്കാന്‍ സുഷമ പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ജേതാജിയുടെ കാറ് പരിശോധിയ്ക്കണമെന്ന് ജൂഡിയും ആവശ്യപ്പെട്ടു.
പോലീസ് ജേതാജിയെ അറസ്റ്റു ചെയ്തു. കാറും കൈക്കലാക്കി.
പരിണന്‍ ചോദിച്ചു, നിങ്ങളെ ചാലില്‍ ഇട്ടാല്‍ എന്താണ് അയാള്‍ക്കു പ്രയോജനം? സുഷമ പറഞ്ഞു:
അത് അന്വേഷിക്കേണ്ട കാര്യമാണ്- അയാള്‍ സ്ത്രീകളെ അപകടപ്പെടുത്തുന്നത് അങ്ങനെയാണെന്ന് സുഷമ പറഞ്ഞില്ല. ബാബ്ജിയുടെ പേഴ്‌സ് നീ മോഷ്ടിച്ചോ?”
“ഇല്ല, തറയില്‍ വീണപ്പോള്‍ ഞാന്‍ എടുത്തതാണ്.”
“പേഴ്‌സിലെ പത്തുലക്ഷം രൂപാ നീ മോഷ്ടിച്ചില്ലേ?-”
162 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതു ഞാന്‍ എടുത്തു. പേഴ്‌സ് തിരിച്ചു കൊടുത്തു, ബാങ്കുചെക്കുള്‍പ്പെടെ.
അന്‍പതിനായിരം രൂപാ എടുത്തതിന് എന്താണ് ന്യായം?” ഇരുപത്തിയഞ്ചായിരം രൂപാവീതം, ജൂഡിയ്ക്കും എനിയ്ക്കും. ജൂഡിയെ ഇടിച്ചതിനും ബലാല്‍സംഗം ചെയ്തതിനും. എന്റെ മുല കടിച്ചു കീറിയതിന്. ചികിത്സക്ക്. 
“ജൂഡിയെ ബലാല്‍സംഗം ചെയ്തതിന് എന്താണ് തെളിവ്”
“ജൂഡിയെ കാറിനകത്തേയ്ക്ക് വലിച്ചു കയറ്റി- ജൂഡി തെളിവ് തരും. പരിണന്‍ ഹാസ്യമായി ചോദിച്ചു, നിന്റെ മുലയുടെ വിലയാണോ , ഇരുപത്തയ്യായിരം രൂപ.
ഒരു വേശ്യയുടെ മുലയ്ക്ക് എന്തു വിലയാണുള്ളത്? 
സുഷമ ഉറക്കെ ശക്തമായി പറഞ്ഞു. 
കൊട്ടാരങ്ങളില്‍ താമസിക്കുന്ന വന്‍കിടക്കാരുടെ ചില പെണ്ണുങ്ങള്‍, പട്ടുസാരിയും സ്വര്‍ണ്ണമാലയും സമ്മാനമായി വാങ്ങി, പലരുമായി സംഭോഗം ചെയ്യുന്നത് വേശ്യാവൃത്തിയേക്കാള്‍ അപലപനീയമാണ്. പല ആണുങ്ങളും മര്‍ദ്ദിച്ചു സുഖിയ്ക്കുന്ന അവരുടെ മുലകളേക്കാള്‍ മേന്മ വിലയുമില്ല.
സുഷമ പ്രസ്താവിച്ചു.
വേശ്യയുടെ പ്രേമവര്യനുമായി വേഴ്ചയുണ്ടാകുമ്പോള്‍ നിര്‍വൃതി ഉണ്ടാകുമെന്നും, അതില്‍ നിന്നും ഉണ്ടാകുന്ന പൈതലിനു വേണ്ടി, മുല, പാലു ചുരത്തുമെന്നും, ആ കുഞ്ഞ് നിങ്ങളുടെ മക്കളെപ്പോലെ , വക്കീലും ജഡ്ജിയും മാത്രമല്ല, രാഷ്ട്രത്തിന്റെ പ്രസിഡണ്ടോ, മനുഷ്യരാശിയുടെ ദാര്‍ശനികകനോ, ആകാന്‍ കഴിയുമെന്ന്, അറിയാമോ”-മനുഷ്യസ്വഭാവശാസ്ത്രം പഠിയ്ക്ക്.”
വരാണന്‍ - വക്കീല്‍ കൂടുതല്‍ ക്ഷുഭിതനായി. ഈ തെരുവു വേശ്യ സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ വഹിയ്ക്കുന്ന എല്ലാ അഭ്യസ്ഥവിദ്യര്‍ക്കും അപകടമാണ്.
അയാള്‍ ജഡ്ജിയോട് തിരിഞ്ഞു പറഞ്ഞു.
ബഹുമാന്യനെ, ഇവള്‍ക്ക് ജീവപര്യന്തം തടവു നല്‍കണം.
വരാണന്‍ പ്രതിഭാഗം വക്കീല്‍ ധാഷ്ട്യത്തോടെ ചോദിച്ചു.
വേശ്യാവൃത്തിയില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്താമെന്നു പറഞ്ഞതിനല്ലേ?
ജേതാജിയെ അഴുക്കു ചാലിലേയ്ക്കു തള്ളിയത്?”-സുഷമ മൊഴി കൊടുത്തു. ചലിലേയ്ക്കു തള്ളാന്‍ ശ്രമിച്ചത്. അയാള്‍ എന്നെക്കാള്‍ ശക്തനാണ്. 
ഞാന്‍ രക്ഷപ്പെടാനുള്ള മല്‍പ്പിടിത്തത്തില്‍ അയാള്‍ വഴുതി ചാലില്‍ വീണതാണ്.
കോടതി!
സുഷമയാണ് കേസ്സ് ചാര്‍ജ് ചെയ്തത്. ജഡ്ജിയെ ഇടിച്ചതിനും ബലാല്‍സംഗം ചെയ്തതിനും ബലാല്‍സംഗം ചെയ്തതിനും സുഷമയുടെ മുലകടിച്ചു മുറിച്ചതിനും നഷ്ടപരിഹാരം വേണമെന്നാണ് കേസ്.
ഒരു വക്കീലിന്റെ സഹായത്തോടെ സുഷമ തന്നെയാണ് തങ്ങളുടെ ഭാഗം വാദിച്ചത്. കോടതി നിറയെ ആളുകള്‍- ആരെയും എന്തും ചെയ്യും എന്ന ഭാവത്തോടെ, ജേതാജിയുടെ ആളുകള്‍. സുഷമയെ പിന്‍തുണച്ചുകൊണ്ട് തെരുവു ജോലിക്കാരായ ഒന്‍പതു സ്ത്രീകല്‍ കൂടെ എത്തി.
സുഷമ ജഡ്ജിയോട് വിനയപൂര്‍വ്വം പറഞ്ഞു.
മനുഷ്യന്റെ അമ്മയും മകളുമായ സ്ത്രീവര്‍ഗ്ഗത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന ഈ ആള്‍ക്ക് എന്തു ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് ദയവായി അങ്ങുതന്നെ തീരുമാനിക്കുക!”
വക്കീല്‍ രൂക്ഷമായി സുഷമയോടു ചോദിച്ചു. ജേതാജി നിന്റെ മുലയില്‍ കടിച്ചുവെന്ന് എന്താണ് തെളിവ്?” സുഷമ അയാളെ ചോദ്യം ചെയ്യുന്ന സ്വരത്തില്‍ പറഞ്ഞു. അതിന് അയാളുടെ പല്ലുകളുടെ ആകൃതിയും എന്റെ മുലയിലെ കടിയുടെ പാടുകളും തമ്മില്‍ ഒത്തു നോക്കിയാല്‍ പോരെ?”
കോടതിയില്‍ അപ്രതീക്ഷിതമായി മൂന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍കൂടി പ്രത്യക്ഷപ്പെട്ടു. അവര്‍  ജേതാജിയുടെ നാലുസാക്ഷികളെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് അവരുടെ മേലുദ്യോഗസ്ഥന്‍ കോടതിയില്‍ പ്രഖ്യാപിച്ചു.
മഹാനേതാവായ ഈ ജേതാജിയും ഈ നാലുപേരും പല കൊല്ലങ്ങളായി പിടികിട്ടാതിരുന്ന സ്ത്രീകള്‍ അപ്രത്യക്ഷമാകുന്ന കേസ്സിലെ പ്രതികളാണ്. സുഷമ ജേതാജിയുടെ പേഴ്‌സില്‍ നിന്നും കണ്ടെത്തിയ ടെലിഫോണ്‍ നമ്പരുകള്‍ ഈ കൊള്ളസംഘത്തിന്റേതാകുന്നു. ഇവരുടെ രീതി, വേശ്യയും അല്ലാത്തതുമായ യുവതികളെ കണ്ടുപിടിച്ച് മയക്കുമരുന്നു കൊടുത്ത് ബോധംകെടുത്തി അന്യനാടുകളിലേയ്ക്ക് അടിമകളായി അയയ്ക്കുകയാകുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടതാണ് ജൂഡി. ഗള്‍ഫില്‍ നിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും ഞങ്ങള്‍ ഇപ്പോള്‍ കണ്ടെടുത്തിട്ടുണ്ട്.”
ജഡ്ജി ജേതാജിയോട് മേല്‍തെളിവുകള്‍ സമ്മതിയ്ക്കുന്നുണ്ടോ എന്നു ചോദിച്ചു. അയാള്‍ നിര്‍ജ്ജീവമായി നിന്നു. സുഷമ ജഡ്ജിയുടെ അനുവാദത്തോടെ പറഞ്ഞു.
ഈ ജേതാജി, ഒരു മഹാരോഗിയാണ്. ഒരു സ്ത്രീയെ ഇടിച്ചും മുറിവേല്‍പ്പിച്ചും നിസ്സഹായ ആക്കിയാല്‍ മാത്രമേ ആള്‍ക്ക് അവരുമായി  ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുകയൂള്ളൂ- അതും ബലാല്‍ക്കാരം.”
പോലീസ് ഉദ്യോഗസ്ഥന്റേയും, സുഷമയുടെയും ജൂഡിയുടേയും പ്രസ്താവനകള്‍, കോടതിയാകെ കോളിളക്കം സൃഷ്ടിച്ചു. പലരും അവരെയെല്ലാം അനുമോദിച്ചു.
വീട്ടിലേക്കു മടങ്ങാന്‍ ഭര്‍ത്താവും ഒത്ത് സുഷമ കോടതി വാതുക്കല്‍ കയറിയപ്പോള്‍ അവിടെ നിന്നിരുന്ന ഒരാളെ രണ്ടു പേരും ദീര്‍ഘനേരം ആലിംഗനം ചെയ്തു. ആ ഭാഗ്യവാന്‍ ഞാന്‍ ആയിരുന്നു.
സുഷമയ്ക്കും ജൂഡിയ്ക്കും പോലീസ്  ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി കൊടുത്തു. അഞ്ചുകൊല്ലങ്ങള്‍ക്കുശേഷം ബോംബെയില്‍ വെച്ചു കണ്ടപ്പോള്‍, എനിയ്ക്ക് അവര്‍ ആതിഥേയത്വം നല്‍കി. കൂടാതെ, രണ്ടുപേരും പ്രസിദ്ധരായ വക്കീലന്മാരുമായി പെണ്‍കുട്ടികളുടെ രക്ഷയ്ക്ക്!

@@@@@@@@@@@@@@@@@

Join WhatsApp News
വിദ്യാധരൻ 2015-09-30 12:39:50
കഥ ബോംബയിലെ തെരുവിൽ നിന്ന് രൂപം കൊള്ളുന്നു.  വിഷയം സ്ത്രീ വിഷയം തന്നെ.  അമേരിക്കയിലെ മലയാള സംഘടനകുളുടെ കണക്കനുസരിച്ച്  ഒരു രാഷ്ട്രീയ നേതാവിന് വേണ്ട എല്ലാ യോഗ്യതകളുമുള്ള ഒരു നേതാവ്.  ഒരു നേതാവിന്റെ ബലാൽസംഘവും സ്ത്രീ പീഡനവും കണ്ടിട്ട് കാണാതെ നടിക്കുന്ന നേതാവിന്റെ ആരാധക വൃന്ദം.  കുറച്ചുകൂടി ഇതിനെ കൊത്തുപണി ചെയ്യിതിരുന്നെങ്കിൽ ആ സൂര്യനെല്ലി പെണ്‍കുട്ടിയും, അതിലെ കഥാപാത്രങ്ങളും ഒക്കെ ആയി ഒരു ബന്ധം ഉണ്ടാകുമായിരുന്നെനെ.  നേതാവിനെക്കുറിച്ച് പറയുന്നതെല്ലാം 'കള്ളം കള്ളം ' എന്ന് വിളിച്ചു കൂവുന്ന ജുബ്ബാ ഇട്ട ചേട്ടന്മാർക്ക് അമേരിക്കയിലെ പല നേതാക്കന്മാരുടെയും മുഖഛായ ഉണ്ട്.  അതുപോലെ  ഈ അടുത്ത ഇടയ്ക്ക് അമേരിക്കയിൽ വന്നു പോയ ഒരു രാഷ്ട്രീയനേതാവിന്റെ പൂർവ്വ വിദ്യാർഥി കളുടെ ഛായയും. 'ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ '  ശിഷ്യന്മാരുടെ കഥ പറയണ്ടല്ലോ?  എന്തായാലും സ്വന്തം ഭാര്യയെ കുഞ്ഞിനെ വളർത്താനായി തെരുവിലേക്ക് ഇറക്കി വിട്ട ഭർത്താവിന്റെ മുഖത്തു കാർക്കിച്ച് തുപ്പാൻ എനിക്കും തോന്നുന്നു 

'കപടമായ ഈ ലോകത്ത് ആത്മാർത്ഥമായ ഹൃദയം'  ഒരു ശാപമോ അനുഗ്രഹമോ?
Vayanakkaran 2015-09-30 15:28:17
Here Mr. Vidhyadharan's opinion is important and valuable to me, even though the story is not so impressive. Here our White Khader juba or Kaavi wearng so called USA Malayalee  leaders are ready to carry and give all american public reception  to any political corrupted, polluted or rapist leaders. These so called leaders can escape any kinds of criminal acts with their political, money musicle power.  They are here in USA to inagurate our Onam festival, our publication our TV channels etc. They are here to give us lectures and advise. So many fakes and hipocrats. These kinds of political or religious celebrites must be boycotted. The other day during a conversation I was refering to a visiting corrupted rapist politician by hearing that two three  overseas juba politicians shouted on me and pushed me around. The truth is still cruscified here. That is what Vidhydhran says. There is a small hint about that in this story. 
വായനക്കാരൻ 2015-09-30 19:16:12
‘1950 കളിൽ ചെറുകഥാ പ്രസ്താനത്തിന്റെ മുൻ‌പന്തിയിൽ‘ എന്ന മുഖവുര വേണ്ടിയിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക