Youth
സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം   |  0Comment
കല്യാണ സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം പട്ട്‌ തന്നെ. പാരമ്പര്യവും ഗുണമേന്മയും നോക്കുകയാണെങ്കില്‍ കാഞ്ചീപുരം പട്ടിന്‌ കിട നില്‍ക്കാന്‍ ഒന്നുമില്ല. ബ്രൊക്കേഡ്‌ സാരികള്‍ക്ക്‌ 5000 മുതലാണ്‌ വില വരുന്നത്‌. കാഞ്ചീപുരം സാരികളില്‍ ആന്റിക്‌ ത്രെഡ്‌ വര്‍ക്കുകള്‍ വരുന്നവയ്‌ക്ക്‌ വില 10000ല്‍ തുടങ്ങും. പട്ടിന്റെ കണ്ണഞ്ചിക്കുന്ന തിളക്കം ഇത്‌ കുറയ്‌ക്കും. കാഞ്ചീപുരം സാരികള്‍ മറൂണ്‍, വൈന്‍ റെഡ്‌, ചില്ലി റെഡ്‌, പീക്കോക്ക്‌ നീല, പീക്കോക്ക്‌ പച്ച അങ്ങനെ വിവിധ നിറങ്ങളില്‍ ഉണ്‌ട്‌. ഇതില്‍ തന്നെ ഡബിള്‍ ഷെയ്‌ഡ്‌ സാരികള്‍, മൂന്നും നാലും നിറങ്ങള്‍ വരുന്ന മള്‍ടികളര്‍ സാരികള്‍, പ്ലീറ്റിനും തുമ്പിനും രണ്‌ടു നിറത്തില്‍ വരുന്ന ഫ്യൂഷന്‍ സാരികള്‍ എന്നിവയും ഫാഷനാണ്‌.

മുമ്പിലുള്ള പ്ലീറ്റ്‌സില്‍ ഒരു നിറവും മുകളിലേക്കുള്ള പ്ലീറ്റ്‌സില്‍ മറ്റൊരു നിറവും വരുന്നതാണ്‌ ഫ്യൂഷന്‍ സാരികള്‍. ഈ ഡിസൈന്‍ സില്‍ക്കിലും ഷിഫോണിലും, കാഞ്ചീപുരത്തിലും ക്രേപ്പിലും വരുന്നുണ്‌ട്‌.

ഷിഫോണില്‍ ഷിമ്മറി ഷെയ്‌ഡുകളിലാണ്‌ ഫ്യുഷന്‍ സാരികള്‍ എത്തുന്നത്‌്‌. തുണികള്‍ ഗില്‍റ്റ്‌ വിതറിയ പോലെ സെല്‍ഫ്‌ ഡിസൈന്‍ വരുന്നവയാണ്‌ ഷിമ്മറിഷെയ്‌ഡുകള്‍. കടും നിറങ്ങളിലും ഇളം നിറങ്ങളിലും ഇവ വരുന്നുണ്‌ട്‌. ഇതിന്‌ 2500 മുതലാണ്‌ വില വരുന്നത്‌. ഇതില്‍ പല വര്‍ക്കുകള്‍ വരുന്നതിനും തുണിയുടെ ക്വാളിറ്റിക്കും അനുസരിച്ച്‌ വിലകൂടും.

നെറ്റ്‌ മെറ്റീരിയലിലും ഫ്യൂഷന്‍ സാരിവരുന്നുണ്‌ട്‌. കടും നിറങ്ങളായ മരതകപ്പച്ച- ചുമപ്പ്‌, കറുപ്പ്‌-മെറൂണ്‍, മയില്‍ പീലി നിറമായ നീല-പച്ച എന്നിങ്ങനെയാണ്‌ നിറങ്ങള്‍ വരുന്നത്‌. നെറ്റില്‍ ബീഡ്‌ വര്‍ക്കും സീക്വന്‍സ്‌ വര്‍ക്കും വന്ന്‌ നോര്‍ത്ത്‌ ഇന്ത്യന്‍ സ്റ്റെലിലാണ്‌ ഇത്തരത്തില്‍ സാരികള്‍ വരുന്നത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
  • കരളുരുകിയ പ്രാര്‍ഥനയും കഠിന പരിശ്രമവും; സ്വാതി കൃഷ്ണയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
  • ഷാളുകളിലെ വര്‍ണ്ണവൈവിധ്യം
  • അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍
  • പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍
  • സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
  • വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍
  • ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്
  • ബാബു ഏബ്രഹാം കള്ളിവയലില്‍ ഐസിഎഐ ദേശീയ കൗണ്‍സില്‍ അംഗം
  • തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌
  • ഫേഷ്യല്‍ ചെയ്യേണ്ട വിധം
  • ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്
  • ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌
  • റെഡിമെയ്‌ഡ്‌ ബ്ലൗസ്‌
  • കമ്മലുകളില്‍ പൂക്കളുടെ തിരയിളക്കം
  • ലേഡീസ്‌ മെറ്റാലിക്‌ ബെല്‍റ്റ്‌
  • മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു
  • പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍
  • പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരി
  • ഹൈ ഹീല്‍ ഷൂസ്‌ നടുവേദനയ്‌ക്ക്‌ കാരണമാകുമെന്ന്‌
  • Sikh-American body raises $250,000 for education in Punjab