Image

ഫാ. തോമസ് പ്ലാത്തോട്ടം നിര്യാതനായി

Published on 13 January, 2012
ഫാ. തോമസ് പ്ലാത്തോട്ടം നിര്യാതനായി
കരിമണ്ണൂര്‍: സിഎസ്ടി സഭാംഗമായ ഫാ. തോമസ് പ്ലാത്തോട്ടം (65) ഫിലിപ്പൈന്‍സില്‍ നിര്യാതനായി. കരിമണ്ണൂര്‍ പ്ലാത്തോട്ടത്തില്‍ പി.ടി.മാത്യുവിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം പിന്നീട് നടത്തും. 

സഹോദരങ്ങള്‍: സിസ്റ്റര്‍ റോസ് പ്ലാത്തോട്ടം എസ്്‌സിഎന്‍ (ബീഹാര്‍), ജയിംസ് (ചാക്കോച്ചന്‍) പ്ലാത്തോട്ടം (തൊടുപുഴ), സിസ്റ്റര്‍ ആനീസ് പ്ലാത്തോട്ടം എസ്എബിഎസ് (കെനിയ), മാത്യൂ പ്ലാത്തോട്ടം (കരിമണ്ണൂര്‍), ദേവസ്യാച്ചന്‍ പ്ലാത്തോട്ടം (തൊടുപുഴ), ബേബി പ്ലാത്തോട്ടം (കാനഡ), ലിസി സെബി മണവാളന്‍ (കാനഡ), റ്റെസി മാര്‍ട്ടിന്‍ ചാമക്കാല( കാനഡ), സോളി മാത്യു വെട്ടുകല്ലേല്‍ (അമേരിക്ക), സോജന്‍ പ്ലാത്തോട്ടം (കാനഡ). ഫാ. ജോസഫ് പ്ലാത്തോട്ടം (സുല്‍ത്താന്‍ബത്തേരി) പിതൃസഹോദരനാണ്.

ഫാ. തോമസ് പ്ലാത്തോട്ടം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക