ഏറ്റവും ഒതുക്കവും ഏറെ സ്വാതന്ത്ര്യം തരുന്നതുമായ വസ്‌ത്രമാണ് ജീന്‍സ്.
ടീനേജുകാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഇവ. ജീന്‍സ് വൈവിധ്യത്തില്‍ ബൂട്ട്‌ലഗ്ഗും
ബൂട്ട് കട്ടുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ബട്ടണ്‍ ഫ്‌ളൈ ഇനത്തേക്കാള്‍ റഗുലര്‍
സിപ് ഫ്‌ളൈയാണ് ഭേദം. നിലത്തിഴയുന്ന ജീന്‍സാണ് കൂടുതല്‍ ഫാഷന്‍. ബൂട്ട് കട്ട്
ജീന്‍സ് ബൂട്ടിന് വേണ്ടി ഉണ്ടാക്കിയതുപോലെയാണ്. ഗാപ്പ് ജീന്‍സ്
എന്നറിയപ്പെടുന്ന ലൂസ് ഫിറ്റ് ജീന്‍സ് ആണിനും പെണ്ണിനും സ്‌റ്റൈലായിരിക്കും.
ലൂസ് ഫിറ്റ് ജീന്‍സ് ബാഗി അല്ല. ടാപ്പേര്‍ഡ് ആംഗിളും നിറത്തിന്റെ പ്രത്യേകതയും
കൂപ്പര്‍ ജീന്‍സിനെ മികച്ചതാക്കുന്നു. സ്ലിമ്മി ജീന്‍സാണ് മറ്റൊന്ന്. ഇവ നല്ല
ക്ലാസിക് ലുക്ക് നല്‍കും.
ലൈറ്റ് വെയ്‌റ്റ് ഡനിം ഫാഷനാണ്. അക്വാ
വാഷുള്ള ബെല്‍ ലഗ്‌സാണിവയ്‌ക്ക്. പല ദിശയിലേയ്‌ക്കും തരംഗം തീര്‍ക്കുന്ന
പ്രതീതിയുണ്ടാക്കുന്നതുപോലെ തോന്നും ഇവ കാണാന്‍. ആധുനികമായ സൗന്ദര്യമാണിതിന്.
വിശദവും ആകര്‍ഷകവുമായ പിന്‍ കീശകളുമുണ്ട്. പല ഫിനിഷുകളിലും ലഭ്യമാകുന്ന വിന്റേജ്
ജീന്‍സും അതുപോലെ ട്രൗസര്‍ ലൈക്ക് ജീന്‍സും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.