Image

കേരളാപോലീസിന്റെ സൈബര്‍ഡോം ഒരുമാസത്തിനകം

Published on 04 September, 2015
കേരളാപോലീസിന്റെ സൈബര്‍ഡോം ഒരുമാസത്തിനകം



തിരുവനന്തപുരം : സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കൈകാര്യം ചെയ്യാനായി ഉടനെ തന്നെ ' സൈബര്‍ഡോം ' സ്ഥാപിക്കും. 

സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സൈബര്‍ഡോം ഈതരത്തിലുള്ള ആദ്യത്തെ പദ്ധതികൂടിയാണ്. ഒരുമാസത്തിനകം സൈബര്‍ഡോമിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. 

സൈബര്‍ഡോമിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും കേരളാപോലീസ് നല്‍കും. ഇതിനാവശ്യമായ സോഫ്റ്റ് വെയറുകളും മറ്റും വിവധ സ്വകാര്യകമ്പനികളുടെ പങ്കാളിത്തത്തോടെയാണ് കണ്ടെത്തിയിരിക്കുന്നത്. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് സൈബര്‍ഡോം പ്രവര്‍ത്തിക്കുക. സൈബര്‍കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ ഓഫീസായിട്ടും സൈബര്‍ ഡോം പ്രവര്‍ത്തിക്കും. സേവന മനസ്ഥിതിയുള്ളസാങ്കേതിക വിദഗ്ധര്‍, എത്തിക്കല്‍ ഹാക്കേഴ്‌സ്, സൈബര്‍ പ്രൊഫഷണല്‍ എന്നിവരായിരിക്കും ഈ ഓഫീസിലുണ്ടാകുക. സൈബര്‍ പ്രൊജക്ടിന് ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് അനുസരിച്ച് ഐഡി കാര്‍ഡ്, റാങ്കുകള്‍ എന്നിവ നല്‍കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക