Image

സംസ്ഥാനത്തെ െ്രെപമറി സ്‌കൂള്‍ ഘടന മാറ്റരുതെന്ന് സുപ്രീം കോടതി

Published on 04 September, 2015
സംസ്ഥാനത്തെ െ്രെപമറി സ്‌കൂള്‍ ഘടന മാറ്റരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ െ്രെപമറി സ്‌കൂളുകളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ടെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് ഈ ഉത്തരവെന്നും സുപ്രീം കോടതി പറഞ്ഞു. എല്‍.പി സ്‌കൂളില്‍ അഞ്ചാം ക്ലാസും യു.പി സ്‌കൂളില്‍ എട്ടാം ക്ലാസും ഉള്‍പ്പെടുത്തിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകായിരുന്നു സുപ്രീം കോടതി. 

എല്‍പിയില്‍ അഞ്ചാം ക്ലാസും യു.പിയില്‍ എട്ടാം ക്ലാസും തുടങ്ങണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രണ്ട് കേസുകളില്‍ ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ വ്യത്യസ്ഥമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. 

ഒന്നുമുതല്‍ നാലുവരെ എല്‍പി വിഭാഗത്തിലും അഞ്ച് മുതല്‍ ഏഴുവരെ യു.പി വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂള്‍ വിഭാഗത്തിലും തുടരുന്ന സംവിധാനം മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക