Image

മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന്റെ പേര് മാറും

Published on 04 September, 2015
മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന്റെ പേര് മാറും
എ.കെ.സാജന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന് പേര് മാറുന്നു. ഇപ്പോള്‍ പുതിയ നിയമം എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ ടൈറ്റിലിന്  വേണ്ടത്ര പഞ്ചില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പേര്   മാറുന്നത്. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരികയാണ്. നയന്‍താരയാണ് നായിക. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. വൈറ്റ്  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി മാറ്റി വച്ചാണ് മെഗാതാരം ഈ ചിത്രത്തിന്  ഡേറ്റ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക