Image

സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഭിനയിക്കുന്നു

Published on 04 September, 2015
സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഭിനയിക്കുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഭിനയിക്കുന്നത്. പ്രശസ്തമായ ഒരു മ്യൂസിക് ബാന്‍ഡിലെ പാട്ടുകാരന്റെ ജീവിത കഥയാണ് സിനിമയാകുന്നത്. അവിയല്‍ റോക്ക് ബാന്‍ഡിലെ സിദ്ധാര്‍ത്ഥ് മേനോനാണ് ചിത്രത്തിലെ നായകന്‍. നായകന്റെ ഗുരുവിന്റെ റോളിലാണ് ജയചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. ഈവ  പവിത്രന്‍ നായികയാകുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി സിനിമയാണ്. നിര്‍ണ്ണായകത്തിന് ശേഷം വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക