Image

ജനാധിപത്യവും മതേതരത്വവും എന്നും ഇന്ത്യയില്‍ നിലനില്‍ക്കും: പി.ജെ. കുര്യന്‍

Published on 04 September, 2015
ജനാധിപത്യവും മതേതരത്വവും എന്നും ഇന്ത്യയില്‍ നിലനില്‍ക്കും: പി.ജെ. കുര്യന്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുമെന്നും അവ ഇല്ലാതാകുമെന്ന ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്നും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി. ജനാധിപത്യം, ഫെഡറലിസം, മതേതരത്വം എന്നിവ പരസ്‌പര പൂരകങ്ങളാണ്‌. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനില്‍പ്പില്ല. അവ ഇല്ലാതാകുമ്പോള്‍ ഇന്ത്യ ഇല്ലാതാകും. അതിനു യാതൊരു സാധ്യതയുമില്ല.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, വേള്‍ഡ്‌ ഫെയര്‍ മറീനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനം അലങ്കോലപ്പെട്ടുവെങ്കിലും അടുത്തത്‌ പ്രശ്‌നമില്ലാതെ പോകുമെന്നാണ്‌ താന്‍ കരുതുന്നത്‌. ജി.എസ്‌.ടി ബില്‍, ലാന്‍ഡ്‌ ബില്‍ എന്നിവ പാസാക്കാന്‍ കഴിഞ്ഞേക്കും. ജി.എസ്‌.ടി ബില്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്നതാണ്‌. ലാന്‍ഡ്‌ ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

വൈവിധ്യവും അതിലെ ഐക്യവുമാണ്‌ നമ്മുടെ ശക്തി. വൈവിധ്യം ഇല്ലാതാക്കി എല്ലാം ഒരുപോലെ ആക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. പാര്‍ലമെന്റ്‌ നടപടികള്‍ തടസ്സപ്പെട്ടതില്‍ താന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. സര്‍ക്കാരും പ്രതിപക്ഷവും ഉറച്ച തീരുമാനമെടുത്തതോടെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇല്ലാതായി. ശക്തമായ അഭിപ്രായം നല്ല ജനാധിപത്യത്തിന്റെ ലക്ഷണമാണ്‌. പക്ഷെ ലക്ഷ്‌മണരേഖ കടക്കരുതെന്നുമാത്രം. പക്ഷെ കഴിഞ്ഞ സമ്മേളനത്തില്‍ ലക്ഷ്‌മണരേഖ അതിലംഘിച്ചു. വല്ലപ്പോഴുമൊക്കെ ഇങ്ങനെ സംഭവിച്ചതില്‍ ആശങ്കപ്പെടുകയൊന്നും വേണ്ട. ചിലപ്പോള്‍ സുനാമി പോലും ഉണ്ടാകുമല്ലോ?

ഇന്ത്യയുടെ ശക്തി അതിന്റെ ധാര്‍മ്മികതയും ആത്മീയതയുമാണ്‌. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നാം 30 കോടി മാത്രമായിരുന്നു. അന്ന്  നമ്മുടെ അവസ്ഥ എന്തായിരുന്നു? ശക്തമായ അടിത്തറയാണ്‌ കോണ്‍ഗ്രസ്‌ രാജ്യത്തിനു നല്‍കിയത്‌. അതില്‍ നിര്‍മ്മാണം എളുപ്പമാണ്‌.

പുതിയ ഗവണ്‍മെന്റിന്‌ ജനം അഞ്ചുവര്‍ഷത്തെ മാന്‍ഡേറ്റ്‌ നല്‍കി. അതു തീരുംവരെ നമുക്ക്‌ കാത്തിരിക്കാം.

ഇന്ന്‌ ജനസംഖ്യ
120 കോടിയായി. ഇതില്ലായിരുന്നുവെങ്കില്‍ ഇന്ത്യ എത്രമാത്രം വികസിക്കുമായിരുന്നുവെന്ന്‌ ചിന്തിക്കണം. എന്നിട്ടും ജനാധിപത്യവും പൗരാവകാശവും നിലനിര്‍ത്തി തന്നെ നാം വിജയത്തിലേക്ക്‌ കുതിക്കുന്നു. ഡോ. മന്‍മോഹന്‍ സിംഗ്‌ പത്തുവര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ സാമ്പത്തിക രംഗത്തു പത്താമതായിരുന്നു. ഇപ്പോഴത്‌ മൂന്നാമതായി. കോണ്‍ഗ്രസ്‌ ഉണ്ടാക്കിയ നേട്ടമാണിത്‌.

എങ്കിലും ഇപ്പോഴും 30 ശതമാനം ജനം ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുണ്ട്‌. അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും അത്‌. 120 കോടി ജനങ്ങളില്‍ 95 കോടിക്ക്‌ മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു പറയുമ്പോള്‍ നമ്മുടെ വളര്‍ച്ച ഊഹിക്കാം. നാം വിക്ഷേപിച്ച മംഗള്‍യാന്‍ ഇപ്പോഴും പര്യവേക്ഷണം നടത്തുന്നു. നാസാ പോലും നമ്മുടെ നേട്ടത്തില്‍ അമ്പരന്നു. ഇന്ത്യക്കാരെന്നു പറയുന്നതില്‍ ഇന്ന്‌ നമുക്ക്‌ ലജ്ജിക്കേണ്ടതായി ഒന്നുമില്ല- അദ്ദേഹം പറഞ്ഞു.

ഓ ഐ സി സി നോര്ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ യോഗത്തില്‍ ആധ്യക്ഷം വഹിച്ചു.
സ്വാതന്ത്രത്തിലേക്ക് ആനയിച്ചതോടൊപ്പം ഭാരതത്തെ ലോക ശക്തിയാക്കി മാറ്റുന്ന ചരിത്രമാണ് കൊണ്ഗ്രസ്സിനുള്ള തെന്നു തോമസ് റ്റി ഉമ്മന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. 2012 ല്‍ രാജ്യ സഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഭരണ കക്ഷി പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങളും ഒറ്റ കെട്ടായി പിന്തുണ നല്കിയാണ് പ്രൊഫ . പി ജെ കുര്യനെ തെരഞ്ഞെടുത്തതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയിറ്റ്‌ലി യുടെ വാക്കുകള്‍ ഉദ്ധരിച്ച് തോമസ് റ്റി. ഉമ്മന്‍ ഒര്മിപ്പിച്ചു. ന്യൂനപക്ഷാവകാശ സംരക്ഷണത്തിനും, പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരുടെ ഉദ്ധാരണത്തിനും , രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനുമായി കോണ്ഗ്രസ് നല്കിയ ശക്തമായ നേതൃത്വമാണ് ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രൊഫ. പി ജെ കുര്യന് ആദരവു അര്പ്പിക്കുന്നതിലൂടെ രാജ്യത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്കിയ നേതാക്കളെയാണ് നാം ആദരിക്കുന്നത് തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. കൊണ്‌ഗ്രെസ്സിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ വളര്ച്ചക്കും ജനാധിപത്യത്തിന്റെ വിജയത്തിനും കാരണമായി എന്ന് പ്രസ്താവിച്ചു. 


ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ ജുനേദ്‌ ഖാസി ചെയ്‌ത ശ്രദ്ധേയമായ പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണങ്ങള്‍ പരാമര്‍ശിച്ചു. ബി.ജെ.പിയുടെ നേട്ടം തടയാമായിരുന്നെങ്കിലും കോണ്‍ഗ്രസ്‌ അതില്‍ പരാജയപ്പെട്ടു. മോദി പ്രധാനമന്ത്രിയാകുന്നതില്‍ വലിയ പങ്കുവഹിച്ചത്‌ പ്രവാസികളാണ്‌- പ്രത്യേകിച്ച്‌ അമേരിക്കയിലുള്ളവര്‍. പണം കൊടുത്തും സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തിയും അവര്‍ മോദിയെ വലിയരീതിയില്‍ തുണച്ചു. പ്രവാസികളുടെ ശക്തി അവര്‍ നേരത്തെ കണ്ടിരുന്നു. പക്ഷെ, കോണ്‍ഗ്രസ്‌ നേതൃത്വം പ്രവാസികളുമായി വേണ്ടവിധത്തില്‍ ബന്ധപ്പെടാനോ അവരുടെ ശക്തി ഉപയോഗപ്പെടുത്താനോ മുതിര്‍ന്നില്ല. തങ്ങളുടെ ആശങ്കകള്‍ സോണിയാഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും അറിയിക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐ.എന്‍.ഒ.സി ചെയര്‍ ജോര്‍ജ്‌ ഏബ്രഹാം പാര്‍ട്ടിക്കുവേണ്ടി ദശാബ്‌ദങ്ങളായി നല്‍കുന്ന നിസ്വാര്‍ത്ഥ സേവനവും ജുനേദ്‌ അനുസ്‌മരിച്ചു. രാപകലില്ലാതെ സംഘടനയെ വളര്‍ത്താന്‍ ശ്രമിച്ച മറ്റാരുമില്ല.

സീനിയര്‍ നേതാവായിട്ടും എനിക്കുവേണ്ടി പ്രസിഡന്റ്‌ പദം വേണ്ടെന്നു വെച്ച വൈസ്‌ പ്രസിഡന്റ്‌ മൊഹീന്ദര്‍ സിംഗ്‌ ഗില്‍സിയനോടും അദ്ദേഹം നന്ദി പറഞ്ഞു.

പഞ്ചാബില്‍ നിന്നുവന്ന എം.എല്‍എ. ശങ്കര്‍ സിംഗ്‌ ഗില്‍സിയന്‍ പഞ്ചാബിലെ സ്ഥിതിഗതികള്‍ വിവരിച്ചു. ചെങ്ങന്നൂരില്‍ നിന്നു വന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ചാര്‍ലി ഏബ്രഹാം കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ പ്രതീകമാണ്‌ ഈ സമ്മേളനമെന്നു ചൂണ്ടിക്കാട്ടി.

കോണ്‌ഗ്രസ്‌ രാജ്യത്തിനു എന്തു നല്‍കി എന്നു ചോദിക്കുന്നവര്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നു പഠിക്കണം.- ജോര്‍ജ്‌ ഏബ്രഹാം ചൂണ്ടിക്കാട്ടി. പാര്‍ട്ടി അതൊന്നും കൊട്ടിഘോഷിച്ചു നടന്നിട്ടില്ല.

പ്രൊഫ. കുര്യന്‍ രാജ്യസഭയെ മികവുറ്റ രീതിയില്‍ നയിക്കുമെന്ന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌ ശരിയെന്ന്‌ കാലം തെളിയിച്ചു. നാട്ടില്‍ അദ്ദേഹം ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി.

ഒരിക്കലും തെരഞ്ഞെടുപ്പിനെ നേരിടാത്ത രണ്ടുപേരാണ്‌ പാര്‍ട്ടിയെ നയിക്കുന്നതെന്നും അതിനൊരു മാറ്റം വേണമെന്നും മൊഹീന്ദര്‍ സിംഗ്‌ പറഞ്ഞു. പഞ്ചാബ്‌ മൂന്നാംതവണയും നഷ്‌ടപ്പെടരുത്‌.

പ്രധാനമന്ത്രി ഇപ്പോള്‍ പ്രവാസി ആണെന്നും വല്ലപ്പോഴുമേ ഇന്ത്യയില്‍ ചെല്ലുന്നുള്ളുവെന്നും കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിയേയും നെഹ്‌റുവിനേയും ഒക്കെ നിന്ദിച്ച ആര്‍.എസ്‌.എസ്‌ ഇന്ത്യയ്‌ക്ക്‌ മാനക്കേട്‌ വരുത്തുകയാണെന്ന്‌ തമിഴ്‌നാട്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ ജോസഫ്‌ പറഞ്ഞു.

മോദിയുടെ കീഴില്‍ രൂപയുടെ വില 30 ശതമാനം കുറഞ്ഞുവെന്ന്‌ തോമസ്‌ കോശി ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപ നിരക്കും കുറഞ്ഞു.

ജോസ്‌ ചാരുംമൂട്‌, യു.എ. നസീര്‍, ഡോ. ജോസ്‌ കാനാട്ട്‌, കോശി ഉമ്മന്‍, കെ.ജി പ്രസന്നന്‍, ലീല മാരേട്ട്‌, കെ.ജി ജനാര്‍ദ്ദനന്‍, വര്‍ഗീസ്‌ തെക്കേക്കര തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ജനാധിപത്യവും മതേതരത്വവും എന്നും ഇന്ത്യയില്‍ നിലനില്‍ക്കും: പി.ജെ. കുര്യന്‍
Join WhatsApp News
Zach thomas 2015-09-04 11:06:23
I like to thank all the members of INOC, USA even though I was not present there.
It was a great reception Party,let us give a strong support for congress party to win next election.

Zach Thomas 
INOC USA,Vice Chairman
observer 2015-09-05 11:08:33
ലഷ്മന്ന  രേഗ  അങ്ങോട് എങ്ങോട്  മാറ്റാം  എന്നതാണ്   democracy ഉടെ  ഗുണം .എത്ര ഹീനത  ചെയ്താലും   രക്ഷ പെടാനും  എളുപ്പം . ഇ സ്റ്റേജ്  thozilaikalude  തൊലി കട്ടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക