Image

സണ്ണി തോമസ് കാരിക്കലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ അനുമോദനം

Published on 04 September, 2015
സണ്ണി തോമസ് കാരിക്കലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ അനുമോദനം
പാലാ: പിറന്ന നാട്ടില്‍ കാരുണ്യത്തിന്റെ കൈത്തിരി തെളിയിച്ച പ്രവാസി മലയാളിക്ക് നാടിന്റെ ആദരം. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷ്ണല്‍ ജനറല്‍ സെക്രട്ടറിയും സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഫിനാന്‍സ് ഡയറക്ടറും കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ സണ്ണി തോമസ് കാരിക്കലിനെ ജോസ് കെ മാണി എം.പി. പൊന്നാടയണിയിച്ച് ആദരിച്ചു.

'തിരക്കിന്റേതായ ഈ ആധുനിക ലോകത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന സെല്‍ഫ് സെന്റേഡായ ഒരു സമൂഹത്തെയാണ് നമുക്കുചുറ്റും കാണുവാന്‍ കഴിയുന്നത്. എന്നാല്‍ അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇടപെട്ട് നിസ്വാര്‍ത്ഥസേവനം കാഴ്ചവയ്ക്കുന്ന സണ്ണി കാരിക്കലിനെപ്പോലെയുള്ളവരെയാണ് സമൂഹം മാതൃകയായി കാണേണ്ടത്. അവരുടെ നന്മയാണ് നമ്മള്‍ അനുകരിക്കേണ്ടതും അവരെയാണ് ആദരിക്കേണ്ടതും.' അനുമോദന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജെസ് കെ. മാണി പറഞ്ഞു. പിറന്നനാടിന് പ്രവാസി മലയാളികള്‍ ഇതുപോലെ കൈത്താങ്ങായി മാറുന്ന കാഴ്ച തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് സണ്ണി തോമസ് കാരിക്കലിനെ പൊന്നാടയണിച്ച് ആദരിച്ചു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. കാരുണ്യാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം സണ്ണി തോമസ് കാരിക്കലിനെ അനുമോദന ഫലകം നല്‍കി ആദരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രവാസി മലയാളി സണ്ണി കാരിക്കലിനെ അനുമോദിക്കാന്‍ പാലായില്‍ കൂടിയ സമ്മേളനത്തിന് കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത് അധ്യക്ഷനായിരുന്നു. കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പൂവത്തിങ്കല്‍ സ്വാഗത പ്രസംഗം നടത്തി. കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തുടക്കം മുതല്‍ സണ്ണി ജോസപ് കാരിക്കല്‍ നല്‍കിയ നന്മനിറഞ്ഞ സഹായങ്ങള്‍ ഓരോന്നും കുര്യന്‍ ജോസഫ് പൂവത്തിങ്കല്‍ എടുത്തു പറഞ്ഞു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴിക്കുളം, കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി പാപ്പച്ചന്‍ കയ്യാലയ്ക്കകം, കാരുണ്യാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കരൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സണ്ണി തോമസ് കാരിക്കല്‍ സംഭാവന നല്‍കുന്ന ടിവി സെറ്റ് ജോസ് കെ മാണിയില്‍ നിന്ന് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പ്രീതി ജി.നായര്‍ ഏറ്റുവാങ്ങി.
കാരുണ്യാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കുട്ടിച്ചന്‍ ഇലവുങ്കന്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി. അലക്‌സി സമ്മേളനത്തിന് എം.സി. ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 832-566-6806

സണ്ണി തോമസ് കാരിക്കലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ അനുമോദനംസണ്ണി തോമസ് കാരിക്കലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ അനുമോദനംസണ്ണി തോമസ് കാരിക്കലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക