Image

ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍

ജോര്‍ജ് തുമ്പയില്‍ Published on 04 September, 2015
ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍
ന്യൂയോര്‍ക്ക് :  നാദിര്‍ഷ എന്നാല്‍ മലയാള സിനിമയുടെ എല്ലാമെല്ലാമാണെന്ന് അടുത്ത് അറിയുന്നവര്‍ക്കറിയാം. മിമിക്രി ആര്‍ട്ടിസ്റ്റ്, കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, സംഗീത സംവിധായകന്‍, സിനിമാ സംവിധായകന്‍ തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളില്‍ വെന്നിക്കൊടി പാറിച്ചതിനു ശേഷം ഇപ്പോഴിതാ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ നായകന്മാരാവുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണിത്. ഇതിനു ശേഷമാണ് അമേരിക്കയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുമായി നാദിര്‍ഷ എത്തിയിരിക്കുന്നത്. 
ഏറ്റവുമധികം ഗള്‍ഫ് പ്രോഗ്രാമുകള്‍ നടത്തി റിക്കാര്‍ഡ് സൃഷ്ടിച്ച നാദിര്‍ഷാ ഇപ്പോള്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നതും വിജയത്തിന്റെ പട്ടുറുമാലുമായാണ്. സിനിമയുടെ മുന്നില്‍ നില്‍ക്കാതെ തന്നെ മെഗാഷോകള്‍ നടത്തി പലരുടെയും ജീവിതഗതി മാറ്റി മറിച്ച ചരിത്രമുണ്ട് നാദിര്‍ഷായ്ക്ക്. ഒന്നുമില്ലായ്മയില്‍ നിന്ന് ചില വന്‍ താരോദയങ്ങളുണ്ടായി.

നഴ്‌സറിക്ലാസില്‍ വച്ച് തുടങ്ങിയ പ്രോഗ്രാം സംഘാടകത്വമാണ് ഇപ്പോഴും ഒപ്പമുള്ളതെന്ന് നാദിര്‍ഷാ പറയുന്നു. ഒരിക്കല്‍ പോലും കള്ളം കാണിച്ചില്ല. സ്‌റ്റേജ് സത്യത്തിന്റെ തട്ടാണ്. അവിടെ ആത്മാര്‍ഥതയും സ്‌നേഹവുമാണ് കൈമുതലായി വേണ്ടത്. ബാപ്പ ചൊല്ലിക്കൊടുത്ത ആദ്യപാഠത്തിന്റെ ബലമാണ് ഇന്നും കൈമുതലായുള്ളതെന്ന് നാദിര്‍ഷ പറയുന്നു. ആത്മസുഹൃത്തുക്കള്‍ക്ക് സിനിമയിലേക്കുള്ള വഴികാട്ടി പിന്നില്‍ നിന്നപ്പോഴും നാദിര്‍ഷയുടെ തിളക്കം കൂടിയതേയുള്ളൂ. ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയ സലിംകുമാറിനെ സിനിമയിലെത്തിച്ചത് നാദിര്‍ഷ എന്ന സുഹൃത്തിന്റെ ആത്മാര്‍ഥത. അവസരം തേടി പിന്നാലെ നടന്ന ഗോപാലകൃഷ്ണന്‍ എന്ന സുഹൃത്തിന് എല്ലാവിധ പിന്തുണയും നല്‍കി ദിലീപ് ആക്കി മാറ്റിയതും നാദിര്‍ഷ തന്നെ. ഒടുവില്‍ ദിലീപിനൊപ്പം എറണാകുളത്തെ പുട്ടുകടയിലൂടെ സൗഹൃദത്തിന് പുതിയ രുചിക്കൂട്ട് നല്‍കി. വെള്ളിത്തിരയിലെ ഇന്നത്തെ തിളങ്ങും താരങ്ങള്‍ക്കൊക്കെ ഗള്‍ഫ് പ്രോഗ്രാമുകള്‍ക്കുള്ള ആദ്യാവസരം നീട്ടിയത് നാദിര്‍ഷായാണ്. ഇക്കാലത്തിനിടയില്‍ തിളക്കമാര്‍ന്നതും രസകരവുമായ അനുഭവങ്ങള്‍ ഏറെയുണ്ട് നാദിര്‍ഷായ്ക്ക് അയവിറക്കാന്‍. കടയിലെ ആവിപറക്കുന്ന പുട്ടിനേക്കാളും രുചിയാണ് നാദിര്‍ഷായുടെ അനുഭവകഥനത്തിന്. ദിലീപിനു പുറമേ, കലാഭവന്‍ മണി, സലിം കുമാര്‍ എന്നിവരെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതും നാദിര്‍ഷ തന്നെയാണ്. നാദിര്‍ഷയുടെ ഏറ്റവും പുതിയ പ്രോഗ്രാമായ ജയറാം ഷോ 2015 അമേരിക്കയിലെ ന്യൂയോര്‍ക്കിലും ന്യജേഴ്‌സിയിലും നടത്തുന്നത് ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കാണ്. സെപ്തംബര്‍ 12-ന് വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളജിനു സമീപം കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നാദിര്‍ഷായുടെ ഈ അഭിമാന ഷോ അരങ്ങേറും. ന്യൂജേഴ്‌സി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തൊട്ടടുത്ത ദിവസം സെപ്തംബര്‍ 13-ന് നാണ് രണ്ടാം ഷോ. 
ന്യൂയോര്‍ക്കിലെ മലയാളികള്‍ക്കായി മികച്ച പരിപാടികള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകന്‍ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു. ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്ക് പോയ വര്‍ഷം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ലൈവ് മ്യൂസിക്കല്‍ മേള നടത്തി വന്‍ വിജയം കണ്ടിരുന്നു. ഇതിനു ശേഷമാണ് സെപ്തംബറില്‍ ജയറാമിനെ ഉള്‍പ്പെടുത്തി മെഗാഷോയ്ക്ക് അരങ്ങൊരുക്കുന്നത്.

വിവരങ്ങള്‍ക്ക്:
ഹെഡ്ജ് ഇവന്റ്‌സ് ന്യയോര്‍ക്ക് 
ബാബു പൂപ്പള്ളില്‍ (914)720-7891, സണ്ണി (516)528-7492
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com

ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക