Image

28 വര്‍ഷമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു

Published on 04 September, 2015
28 വര്‍ഷമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു
കൊല്ലം: 28 വര്‍ഷമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു. മില്‍ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും.
ക്രാഫ്റ്റ് പേപ്പര്‍ ഉല്‍പാദനമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിലൂടെ 120 പേര്‍ക്ക് തൊഴില്‍ ലഭിക്കും. മില്ലിലെ രണ്ട് മെഷീന്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 400ലധികം പേര്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് പ്രതീക്ഷ. മില്‍ പൂട്ടുന്ന സമയത്തുണ്ടായിരുന്ന 50 ടണ്‍ ശേഷിയുള്ള മെഷീന്‍െറ കപ്പാസിറ്റി 90 ടണ്ണായി വര്‍ധിപ്പിച്ചിട്ടുണ്ട്.
പൂട്ടുന്ന സമയത്തെ ഉടമ എല്‍.എം. ഡാല്‍മിയയുടെ ഓഹരികള്‍ 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഭീമമായ കടബാധ്യത തീര്‍പ്പാക്കുകയും വൈദ്യുതി കുടിശ്ശികയില്‍ ഇളവ് അനുവദിക്കുകയും ചെയ്തു.
1888ല്‍ 207 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന മില്ലിന് ഇന്ന് 80 ഏക്കര്‍ മാത്രമാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക