Image

തിരക്കഥയുടെ കഥ - പി.റ്റി. പൗലോസ്

പി.റ്റി. പൗലോസ് Published on 04 September, 2015
തിരക്കഥയുടെ കഥ - പി.റ്റി. പൗലോസ്
യവന നാടകങ്ങളില്‍ നിന്നും നാടക സംസ്‌ക്കാരമുള്‍ക്കൊണ്ട് മലയാള നാടക സങ്കല്‍പ്പത്തിനും നാടക സാഹിത്യത്തിനും ഒരു പുത്തന്‍ ദിശാബോധം നല്‍കിയ അനുഗ്രഹീത നാടകകൃത്തും കലാകാരനുമായിരുന്നു അകാലത്തില്‍ പൊലിഞ്ഞ സി.ജെ.തോമസ് എന്ന പ്രതിഭാ വിസ്മയം.
സി.ജെ.യുടെ നാടകത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറ്റി നിറുത്തിയാല്‍, മലയാള ചലച്ചിത്രലോകത്തെ ആദ്യത്തെ വിമര്‍ശകന്‍ സി.ജെ.തോമസ് ആയിരുന്നു. തന്റെ സങ്കല്പത്തിലുള്ള സിനിമ യാഥാര്‍ത്ഥ്യമാകണമെന്നുള്ള അതിയായ ആഗ്രഹം സി.ജെ.യ്ക്കുണ്ടായിരുന്നു; അത് മലയാളത്തിലൂടെ തന്നെയാകണമെന്നും. സിനിമയെ നാടകവുമായി ബന്ധപ്പെടുത്താതെ സിനിമ യായിത്തന്നെ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുന്ന ഒരു രീതി ആയിരുന്നു സി.ജെ.യുടെ സ്വപ്നം. 

അക്കാലത്താണ്(1950 ല്‍) കൈനിക്കര പത്മനാഭപിള്ളയുടെ 'കാല്‍വരിയിലെ കല്പപാദപം' എന്ന പ്രസിദ്ധമായ നാടകം സിനിമയാക്കുന്നതിന് ഒരു നിര്‍മ്മാതാവ് എത്തുകയും അതിന്റെ സിനിമക്കഥ എഴുതുന്നതിന് സി.ജെ.തോമസിനെ ഏല്‍പിക്കുന്നതും. അന്നത്തെ നിലയില്‍ ഒരു വലിയ തുകയായ 5000 രൂപ പ്രതിഫലമായി സി.ജെ.ക്ക് നല്‍കുകയും ചെയ്തു. 'തിരക്കഥ' (Film Script) എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തിരക്കഥയെഴുതിയത്. അതുവരെ കഥ, സംഭാഷണം അല്ലെങ്കില്‍ കഥാകൃത്തുക്കള്‍, സംഭാഷണ രചയിതാക്കള്‍ മാത്രമാണ് മലയാളസിനിമയില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ 'തിരക്കഥ' (Screen play) എന്ന പദം മലയാളത്തില്‍ ആദ്യമായി പ്രയോഗിക്കുന്നത് സി.ജെ.തോമസ് ആണ്. പിന്നീട് എം.ടി.യുടെയൊക്കെ രംഗപ്രവേശത്തോടെ മാത്രമാണ് 'തിരക്കഥ' എന്ന വിശേഷണം മലയാള സിനിമയില്‍ വ്യാപകമാകുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യ തിരക്കഥാകൃത്താണ് സി.ജെ. 'കാല്‍വരിയിലെ കല്പപാദപ' ത്തിന്റെ തിരക്കഥ പുസ്തരൂപത്തില്‍ പുറത്തിറക്കിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.

തിരക്കഥയുടെ കഥ - പി.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക