Image

സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നല്‍കാന്‍ വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടച്ചു

പി.പി.ചെറിയാന്‍ Published on 03 September, 2015
സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നല്‍കാന്‍ വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടച്ചു
ആഷ്‌ലാന്റ്(കെന്റക്കി): മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തിനെ അനുകൂലിക്കുകയോ, ലൈസെന്‍സ് നല്‍കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് വിശ്വസിക്കുന്ന കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടക്കുവാന്‍ യു.എസ്. ഡിസ്ട്രിക്ക്റ്റ് ജഡ്ജി ഡേവിഡ് ബണ്ണിങ്ങ് ഇന്ന് (വ്യാഴാഴ്ച) വിധിച്ചു.
സ്വവര്‍ഗ്ഗ വിവാഹം പൗരന്റെ ഭരണഘടനാ അവകാശമാണെന്നത് നടത്തികൊടുക്കുന്നതിന് അധികാരികള്‍ സന്നന്ധരാകണമെന്നും സുപ്രീം കോടതി ജൂണില്‍ വിധി പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നും, സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് കൊടുക്കുവാന്‍ തയ്യാറാകുന്നതുവരെ ജയിലില്‍ കഴിയണമെന്നും രണ്ടുമാസമായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസ്സില്‍ ജഡ്ജി ഡേവിഡ് ബണ്ണിങ്ങ് വ്യാഴാഴ്ച അന്തിമ വിധി പ്രഖ്യാപിച്ചു.
ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ വിധിക്കനുകൂലമായും, പ്രതികൂലമായും കോടതിക്ക് പുറത്ത് പ്രകടനങ്ങള്‍ നടന്നു.

വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് നന്ദി പറഞ്ഞു കൊണ്ട്, വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നാണ് കൗണ്ടി ക്ലാര്‍ക്ക് പ്രതികരിച്ചത്.
ജയിലിലടക്കപ്പെട്ട കൗണ്ടി ക്ലാര്‍ക്ക് ജോലി രാജിവെക്കുമോ? അതോ കോടതി നിര്‍ദ്ദേശപ്രകാരം ലൈസെന്‍സ് നല്‍കുമോ എന്നതാണ് രാഷ്ട്രീയ-മത- നിരീക്ഷകര്‍ കാത്തിരിക്കുന്നത്.

സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നല്‍കാന്‍ വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടച്ചുസ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നല്‍കാന്‍ വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക