Image

ഏറ്റവും ജനപിന്തുണയുള്ള നേതാവ്‌: മോദിക്ക്‌ മൂന്നാം സ്ഥാനം

Published on 03 September, 2015
ഏറ്റവും ജനപിന്തുണയുള്ള നേതാവ്‌: മോദിക്ക്‌ മൂന്നാം സ്ഥാനം
ന്യൂയോര്‍ക്ക്‌: ഏഷ്യ- പസിഫിക്‌ രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മൂന്നാം സ്ഥാനം.

ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്‌ ഒന്നാം സ്ഥാനത്തും, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. വാഷിങ്‌ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ സര്‍വേയില്‍ ചിന്‍പിങ്ങിന്‌ 47 ശതമാനം പേരും ആബേയെ 43 ശതമാനം പേരും കരുത്തരായി കാണുമ്പോള്‍ മോദിക്ക്‌ 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്‌. ഏഷ്യ- പസിഫിക്‌ മേഖലയിലെ 10 രാജ്യങ്ങളിലും യുഎസിലുമായി 15,313 പേരാണു സര്‍വേയില്‍ പങ്കെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക