Image

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി സംഘടനയായ കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഗ്ലെന്‍ ഓക്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്നതാണ്‌.

വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്‌. പൊതുസമ്മേളനത്തില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌, പി.എസ്‌.സി മെമ്പര്‍ റോസ്‌ ബെല്‍, ഫോമ- ഫൊക്കാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌.

ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കേരള സമാജം പ്രസിഡന്റ്‌ കുഞ്ഞ്‌ മാലിയില്‍ അറിയിച്ചു.
കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിന്‌കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക