Image

പാലേരി മാണിക്യത്തിനു ശേഷം മൂന്ന് വേഷത്തില്‍ മമ്മൂട്ടി

Published on 03 September, 2015
പാലേരി മാണിക്യത്തിനു ശേഷം മൂന്ന് വേഷത്തില്‍ മമ്മൂട്ടി

നവാഗതനായ സജി സംവിധാനം ചെയ്യുന്ന സിനിമയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയിരുന്നു. ബെന്നി പി.നായരന്പലമാണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നായികയേയും മറ്റു കഥാപാത്രങ്ങളേയും തീരുമാനിച്ചിട്ടില്ല.

അടുത്ത വര്‍ഷം ആദ്യത്തോടെ ഷൂട്ടിംഗ് തുടങ്ങും. അന്പത് വയസ് പ്രായമുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ആയിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നതെന്ന് സജി പറഞ്ഞു.   

എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.  അഡ്വ. ലൂയി പോത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നയന്‍താരയാണ് നായികയാവുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക