Image

ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ ഇനി മുതല്‍ മാസത്തില്‍ രണ്ടു ശനിയാഴ്‌ച അവധി

ജോര്‍ജ്‌ ജോണ്‍ Published on 03 September, 2015
ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ ഇനി മുതല്‍ മാസത്തില്‍ രണ്ടു ശനിയാഴ്‌ച അവധി
ഫ്രാങ്ക്‌ഫര്‍ട്ട്‌-മുബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ ഇനി മുതല്‍ മാസത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളില്‍ പണമിടപാടുകള്‍ ഇല്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അറിയിച്ചു. സെപ്‌റ്റംബര്‍ 01 മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ രണ്ടാം ശനിയാഴ്‌ചയും നാലാം ശനിയാഴ്‌ചയും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അവധി പ്രഖ്യാപിച്ചത്‌ കൊണ്ടാണ്‌ ഇങ്ങനെ വന്നത്‌.

ബാങ്ക്‌ ശാഖകള്‍ക്കൊപ്പം റിയല്‍ ടൈം ഗ്രോസ്‌ സെറ്റില്‍മെന്റ്‌(ആര്‍ടിജിഎസ്‌), നാഷണല്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍(എന്‍ഇഎഫ്‌റ്റി), ഇലക്ട്രോണിക്‌ ക്ലിയറിങ്‌ സര്‍വീസ്‌(ഇസിഎസ്‌) എന്നിവയും രണ്ടാം ശനിയാഴ്‌ചയും നാലാം ശനിയാഴ്‌ചയും പ്രവര്‍ത്തിക്കില്ല. ചെക്ക്‌ ക്ലിയറിങ്‌, ചെക്ക്‌ ട്രാന്‍സാക്‌ഷന്‍ സിസ്റ്റം, റീജിയണല്‍ ഇലക്ട്രോണിക്‌ ക്ലിയറിങ്‌ സര്‍വീസ്‌, നാഷണല്‍ ഇലക്‌ട്രോണിക്‌ ക്ലിയറിങ്‌ സര്‍വീസ്‌ എന്നിവയും ഈ ശനിയാഴ്‌ച്ചകളില്‍ ഉണ്ടായിരിക്കില്ല.

മാസത്തില്‍ രണ്ടു ശനിയാഴ്‌ച അവധിയായിരിക്കുമെങ്കിലും മറ്റു ശനിയാഴ്‌ചകളില്‍ സാധാരണ ദിവസങ്ങളിലേതുപോലെ പൂര്‍ണ ദിവസം ബാങ്ക്‌ ശാഖകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. പ്രവാസി മലയാളികള്‍ക്ക്‌ ഈ പുതിയ ബാങ്ക്‌ അവധികളെക്കുറിച്ചുള്ള അറിവ്‌ നല്‍കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കമ്മ}ണിക്കേഷന്‍സ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ സുമ വര്‍മ്മ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക