Image

ഒൗദ്യോഗിക യോഗത്തിനിടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഓഫിസറുടെ വീഡിയോ വൈറലാകുന്നു

Published on 03 September, 2015
ഒൗദ്യോഗിക യോഗത്തിനിടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഓഫിസറുടെ വീഡിയോ വൈറലാകുന്നു

ചെന്നൈ: ഒൗദ്യോഗിക യോഗത്തിനിടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഓഫിസറുടെ വീഡിയോ വൈറലാകുന്നു. തമിഴ്നാട് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫിസര്‍ എസ്. കവിതയാണ് ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ കാന്‍ഡി ക്രഷ് സാഗ എന്ന ഗെയിം കളിച്ചു കൊണ്ടിരുന്നത്. ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്ന യോഗത്തില്‍ തന്‍െറ പ്രകടനം റെക്കോഡ് ചെയ്യപ്പെട്ടിരുന്നത് കവിത അറിഞ്ഞിരുന്നില്ല.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്.വിവേകാനന്ദത്തിന്‍െറ തൊട്ടടുത്തുതന്നെ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കുന്ന കവിത യോഗനടപടികളൊന്നും ശ്രദ്ധിക്കുന്നില്ല.

http://www.madhyamam.com/news/368909/150903



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക