Image

മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 02 September, 2015
മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളിലെ പുതിയ അധ്യയനവര്‍ഷം ഓഗസ്റ്റ്‌ 30ന്‌ ആരംഭിച്ചു.

മതബോധന സ്‌കൂളില്‍ എത്തിച്ചേര്‍ന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിശുദ്ധ കുര്‍ബാനക്കുശേഷം അസിസ്റ്റന്റ്‌ വികാരി ഫാ. സുനി പടിഞ്ഞാറെക്കര പ്രത്യേക പ്രാര്‍ഥന നടത്തി ആശിവര്‍ദിച്ചു. അഞ്ഞൂറോളം കുട്ടികളും അധ്യാപകരുമാണ്‌ ഈ വര്‍ഷം വിശ്വാസ പരിശീലനത്തിനായി എത്തിച്ചേര്‍ന്നത്‌. സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍ അധ്യാപകരെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തി. സ്‌കൂള്‍ നിയമാവലിയെപ്പറ്റി ജോണി തെക്കേപറമ്പില്‍ ക്ലാസ്‌ എടുത്തു. പങ്കുവയ്‌ക്കലിന്റെ സന്ദേശം അറിയിച്ച്‌ സ്ലൈഡ്‌ ഷോ സംഘടിപ്പിച്ചു. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ മനീഷ്‌ കൈമൂലയില്‍ നന്ദി പറഞ്ഞു. ഫാ. സുനി പടിഞ്ഞാറേക്കര, മനോജ്‌ വഞ്ചിയില്‍, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സ്ലൈഡ്‌ ഷോയുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ചര്‍ച്ച്‌ എക്‌സിക്യൂട്ടീവും അധ്യാപകരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

വിശ്വാസ പരിശീലനത്തിനായി എത്തിച്ചേര്‍ന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വികാരി ഫാ. തോമസ്‌ മുളവനാല്‍ ആശംസകള്‍ നേര്‍ന്നു.
മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചുമോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക