Image

ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പുസ്‌തകം പുറത്തിറങ്ങി

Published on 02 September, 2015
ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പുസ്‌തകം പുറത്തിറങ്ങി
പ്രവാസി സാഹിത്യകാരന്‍ ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ പതിനാറാമത്‌ പുസ്‌തകം `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പുറത്തിറങ്ങി. അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടി നീണ്ട ഒമ്പതു വര്‍ഷക്കാലം ജപ്പാനില്‍ ജോലി ചെയ്‌തതിനിടയില്‍ അവിടെ കണ്ടതും കേട്ടതും, പരിചയപ്പെട്ടതുമായ സ്ഥലങ്ങളുടേയും, സംഭവങ്ങളുടേയും, ആചാര്യ മര്യാദകളുടേയും തനതായ ശൈലിയിലുള്ള ആവിഷ്‌കാരമാണ്‌ ഈ പുസ്‌തകം. ഈ ഗ്രന്ഥത്തിന്‌ അവതാരിക എഴുതിയിരിക്കുന്നത്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരനായ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസനാണ്‌.

`ഒരു യാത്രാവിവരണത്തേക്കാള്‍ ഒരു ജനതയുടെ ആത്മാവിനെ കണ്ടെത്തലാണ്‌ ഈ ഗ്രന്ഥം'- ടി.പി ശ്രീനിവാസന്‍.

ഭൂമിശാസ്‌ത്രം മുതല്‍ ചരിത്രം, സംസ്‌കാരം, ഭാഷ, ഉത്സവങ്ങള്‍, വിസ്‌മയങ്ങള്‍, ഭക്ഷണങ്ങള്‍, ഹോട്ടലുകള്‍, ചടങ്ങുകള്‍, മതവിശ്വാസങ്ങള്‍, യുദ്ധങ്ങള്‍ എന്നുവേണ്ട ആ രാജ്യത്തിന്റെ മനോഹാരിതയുള്‍പ്പടെയുള്ള അതിശയകരമായ ഒട്ടനേകം കാര്യങ്ങളെക്കുറിച്ച്‌ ഒരു വൈജ്ഞാനിക ഗ്രന്ഥമെന്ന നിലയിലാണ്‌ ഈ പുസ്‌തകം വിഭാവനം ചെയ്‌തിരിക്കുന്നത്‌. മനോഹരങ്ങളായ 32 കളര്‍ ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തിന്‌ മാറ്റുകൂട്ടിയിരിക്കുന്നു. ഈ പുസ്‌തകം പ്രസിദ്ധീകരിച്ചതും വിതരണം ചെയ്യുന്നതും കറന്റ്‌ ബുക്‌സ്‌ ആണ്‌. (www.dcbooks.com)
ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പുസ്‌തകം പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക