Image

വെസ്റ്റ്‌ നായാക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ദൈവമാതാവിന്റെ പെരുന്നാളിനു ഭക്തിനിര്‍ഭരമായ തുടക്കം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 September, 2015
വെസ്റ്റ്‌ നായാക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ദൈവമാതാവിന്റെ പെരുന്നാളിനു ഭക്തിനിര്‍ഭരമായ തുടക്കം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട വെസ്റ്റ്‌ നായാക്‌ സെന്റ്‌ മേരീസ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളാഘോഷങ്ങള്‍ക്കും എട്ടു നോമ്പാചരണത്തിനും ഓഗസ്റ്റ്‌ 30നു (ഞായര്‍) ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറിന്‌ സന്ധ്യപ്രാര്‍ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. വെള്ളിയാഴ്‌ച വൈകുന്നേരം ആറിന്‌ സന്ധ്യ പ്രാര്‍ഥനക്കുശേഷം ഷെവലിയര്‍ ഏബ്രഹാം മാത്യു വചന പ്രഘോഷണം നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ നൈനാന്‍ ഏബ്രഹാം, തോമസ്‌ വര്‍ഗീസ്‌, മാത്യു ആഴത്തറ, മത്തായി പാറക്കാട്ടില്‍, സാബു ഇത്താക്കന്‍, വര്‍ഗീസ്‌ പുതുവാം കുന്നത്ത്‌, റെജി പോള്‍, ജോയി വര്‍ക്കി എന്നിവരും കുടുംബാംഗങ്ങളുമാണ്‌.

വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശേരി, റവ. വര്‍ക്കി മുണ്‌ടയ്‌ക്കന്‍ കോര്‍ എപ്പിസ്‌കോപ്പ (വൈസ്‌ പ്രസിഡന്റ്‌), വര്‍ഗീസ്‌ പുതുവാംകുന്നത്ത്‌ (സെക്രട്ടറി), എന്‍മി പോള്‍ (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ്‌ കമ്മിറ്റി പെരുന്നാളിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു.
വെസ്റ്റ്‌ നായാക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ദൈവമാതാവിന്റെ പെരുന്നാളിനു ഭക്തിനിര്‍ഭരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക