Image

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 'നങ്കൂര കുഞ്ഞുങ്ങളു'ടെ പ്രശ്‌നം : (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 31 August, 2015
പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 'നങ്കൂര കുഞ്ഞുങ്ങളു'ടെ പ്രശ്‌നം : (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ നിയമവിരുദ്ധമായി കുടിയേറിയ ഏകദേശം ഒരു കോടി പത്തുലക്ഷം പേര്‍ ഇടയ്ക്കിടെ ചര്‍ച്ചാവിഷയം ആവാറുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പുള്ള മാസങ്ങളില്‍ ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചയും സാധാരണമാണ്. ഇപ്പോള്‍ ഇവരുടെ കുട്ടികളാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഈ കുട്ടികള്‍ അമേരിക്കയില്‍ ജനിച്ചതാണെങ്കില്‍ ഭരണഘടന നല്‍കുന്ന അവകാശ പ്രകാരം ഇവര്‍ അമേരിക്കന്‍ പൗരന്മാരാണ്. ഇവരുടെ മാതാപിതാക്കള്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ കാലക്രമേണ അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹരായിത്തീരേണ്ടതാണ് എന്നൊരു നിര്‍ദേശം ഉണ്ടായി.

മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മേല്‍വിലാസത്തില്‍ പൗരത്വം എന്നവാദം ഉയര്‍ന്നപ്പോള്‍ ഈ കുട്ടികളെ ആങ്കര്‍ ബേബിസ് (നങ്കൂര കുഞ്ഞുങ്ങള്‍) എന്ന് ചിലര്  വിശേഷിപ്പിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്ന മുന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ജെബ് ബുഷ് ഈ വിശേഷണം ഉപയോഗിച്ചത് വിവാദമായി, മറ്റു ചിലര്‍ ഉപയോഗിച്ച വിശേഷണം താന്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു, വാക്കുകള്‍ തന്റേതായിരുന്നില്ല എന്ന് ജെബ് വിശദീകരണം നല്‍കി.

ചരിത്രത്തില്‍ ആങ്കര്‍ ബേബീസിനെക്കുറിച്ചൊരു പരാമര്‍ശം കാണുന്നത് 1999 സെപ്റ്റംബറിലെ മാധ്യമങ്ങളിലാണ്. അതിന്റെ സാഹചര്യവും അര്‍ത്ഥവും വ്യത്യസ്തമാണ്. ഫ്‌ളേറാഡി ടെലിവിഷന്‍ ന്യൂസിലെ രണ്ട് ആങ്കറുകള്‍ അടുത്തടുത്ത ആഴ്ചകളില്‍ തങ്ങളുടെ കുട്ടികളെ പ്രസവിച്ച വാര്‍ത്തയിലാണ് ഈ പ്രയോഗം കടന്നുകൂടിയത്.

2002 ജൂലൈയില്‍ വാഷിംഗ്ടണ്‍ ടൈംസിലെ ഒരു ലേഖനത്തില്‍ ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം പരാമര്‍ശിക്കുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് കാലക്രമത്തില്‍ അമേരിക്കയിലുള്ള തങ്ങളുടെ ഉറ്റവര്‍ക്കുവേണ്ടി ആങ്കര്‍ ചെയ്യുവാനും കുടിയേറ്റ അവകാശങ്ങള്‍ നേടികൊടുക്കുവാനും കഴിയും എന്ന് വിശദീകരണമുണ്ടായി. പ്രോജക്ട് അമേരിക്ക എന്ന സംഘടന ജന്മാവകാശമായി ലഭിക്കുന്ന അമേരിക്കന്‍ പൗരത്വം ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുകയായിരുന്നു. അതിനെ അനുകൂലിച്ചായിരുന്നു ലേഖനം.

കുടിയേറ്റത്തെ കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷത്തിന്റെ നയം ഇത് അനുകൂലിക്കുന്നു. അയോവയില്‍ നിന്നുള്ള ജനപ്രതിനിധി സ്റ്റീവ് കിംഗ് നിയമവിരുദ്ധ കുടിയേറ്റക്കാരുടെ 'ആങ്കര്‍ ബേബീസ്' അജന്‍ഡയെക്കുറിച്ച് സംസാരിക്കുന്നു.
സത്യത്തില്‍ ഈ ആങ്കര്‍ ബേബീസിന് ചെയ്യാന്‍ കഴിയുന്നത് എന്താണ്? അമേരിക്കയില്‍ ജനിച്ച കുട്ടിക്ക് 21 വയസ്സാവുന്നതു വരെ മാതാപിതാക്കള്‍ ഇവിടെ(അമേരിക്കയില്‍ ഉണ്ടായിരിക്കണം. ഈ കാലയളവില്‍ രേഖകള്‍ ഇല്ലാത്ത മാതാപിതാക്കള്‍ മടക്കി അയയ്ക്കപ്പെട്ടേക്കാം. പലരെയും മടക്കി അയച്ചിട്ടുമുണ്ട്.

ആങ്കര്‍ ബേബിക്ക് 21 വയസായാല്‍ മാതാപിതാക്കളെ സംരക്ഷിക്കുവാനുള്ള സാമ്പത്തികം ഉണ്ടെന്ന് തെളിയിക്കണം. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാത്ത വ്യക്തി ആയിരിക്കണം. എന്നാലേ മാതാപിതാക്കള്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുവാന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ.

ഇതിന് ശേഷം രേഖകളില്ലാത്ത മാതാപിതാക്കള്‍ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണം. എന്നിട്ട് അമേരിക്കയില്‍ വീണ്ടും പ്രവേശിക്കുവാന്‍  പെറ്റീഷന്‍ നല്‍കണം. അവര്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ ഒരു വര്‍ഷത്തിലധികം താമസിച്ചിരുന്നതായി ബോദ്ധ്യപ്പെട്ടാല്‍ അമേരിക്കയില്‍ തിരിച്ചെത്തുവാനുള്ള അവരുടെ പെറ്റീഷിന് ഒരു പത്തുവര്‍ഷത്തെ കാത്തിരിപ്പ് നിര്‍ബന്ധമാണ്. അങ്ങനെ നീണ്ട 31 വര്‍ഷം പിന്നിടുമ്പോള്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചേക്കും. സത്യാവസ്ഥ ഇതാണെന്നിരിക്കെ എന്ത് ആങ്കറിംഗാണ് ഈ കുട്ടികള്‍ക്ക് ചെയ്യുവാന്‍ കഴിയുക എന്ന ചോദ്യം അവശേഷിക്കുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 'നങ്കൂര കുഞ്ഞുങ്ങളു'ടെ പ്രശ്‌നം : (ഏബ്രഹാം തോമസ്)
Join WhatsApp News
കാര്യസ്ഥന്‍ 2015-08-31 16:19:38
What you should know about Anchor Babies Birthright citizenship” for illegal aliens is a perversion of the 14th Amendment, which was authored to ensure that children born to African slaves would be considered citizens, not enable unlawful invaders to abuse our system to ensure a lifetime of welfare and free social services. A Mexican citizen such as the woman who illegally swims across the Rio Grande in labor and gives birth in a Texas hospital, has sired an American citizen. But that’s what they currently do, because of a shameful perversion of the 14th Amendment. Mexicans not alone in this business; Chinese, Indians, Arabs, they all abuse our system. American tax payers paying the tabs: Last year Medicaid alone paid $2.2 billion last year to partially reimburse hospitals for unpaid illegal alien delivery bills. And the amount not reimbursed to hospitals is in the tens of billions. A staggering 84 hospitals in California alone, have been forced to close their doors because of unpaid bills by illegal aliens. Hospitals which manage to remain open, pass the unpaid costs onto the rest of us, which translates into more out-of-pocket expenses and higher insurance premiums for Americans. In fact at one hospital in Dallas…Parkland Memorial Hospital (yes, the same hospital where JFK died after his assassination in 1963), a staggering 70% of all babies born are to illegal aliens. The children born here also taking advantage of our education system and other social benefits. Now you know the rest of the story………………………………………….
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക