Image

ഓര്‍മയില്‍ ഒരു ഓണം (കവിത: മനോജ്‌ തോമസ്‌, അഞ്ചേരി)

Published on 28 August, 2015
ഓര്‍മയില്‍ ഒരു ഓണം (കവിത: മനോജ്‌ തോമസ്‌, അഞ്ചേരി)
തിരുവോണ പുലരിതന്‍ പുതുവെട്ടം വീഴുമീ
പൂവാടിയില്‍ തേനുണ്ണാന്‍ , പൂംപാറ്റെ പോരു നീ
പൂവെല്ലാം വിരിയാറായ്‌ , പൊന്നോണം വരവായി
പൊന്നോണം വരവായി ... പൊന്നോണം വരവായി !.

മലയാളി മങ്കമാര്‍ തിരുവാതിര അടുബോള്‍
പൊന്നോമന പൂപൈതല്‍ , പഞ്ചാര പുഞ്ചിരിയായ്‌ .
പൊന്നോണ പൂക്കളം നോക്കി , കിന്നാരം ചൊല്ലുന്നു ..
കിന്നാരം , പുന്നാരം , കിന്നാരം ചൊല്ലുന്നു ..

മേലെ വാനില്‍ പള പള മിന്നും കിണ്ണം തൂകും
പോന്നതിര തേന്‍ ചന്ദ്രിക, കുഞ്ഞൊമലിന്‍ പൂമുറ്റെ
പാലൊളി കൊണ്ടൊരോണ പൂക്കളം തീര്‍ക്കുന്നു ....
ഓണ പൂക്കളം തീര്‍ക്കുന്നു...പൂക്കളം തീര്‍ക്കുന്നു...

തിരുവോണ പുലരിതന്‍ പുതുവെട്ടം വീഴുമീ
പൂവാടിയില്‍ തേനുണ്ണാന്‍ , പൂംപാറ്റെ പോരു നീ
പൂവെല്ലാം വിരിയാറായ്‌ , പൊന്നോണം വരവായി
പൊന്നോണം വരവായി , പൊന്നോണം വരവായി !.
ഓര്‍മയില്‍ ഒരു ഓണം (കവിത: മനോജ്‌ തോമസ്‌, അഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക