Image

ജോയി നെടിയകാലാ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ കോണ്‍ഫറന്‍സ്‌ ഡയമണ്ട്‌ സ്‌പൊണ്‍സര്‍

ജോസ്‌ കണിയാലി Published on 25 August, 2015
ജോയി നെടിയകാലാ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ കോണ്‍ഫറന്‍സ്‌ ഡയമണ്ട്‌ സ്‌പൊണ്‍സര്‍
ചിക്കാഗോ: സൂക്‌ഷ്‌മമായ നിരീക്ഷണങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും അമേ രിക്കന്‍ മണ്ണില്‍ മലയാളത്തിന്‌ അഭിമാനമായ ബിസിനസ്‌ സാമ്യാജ്യം പടുത്തുയര്‍ത്തിയ ജോയി നെടിയകാലാ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ കോണ്‍ഫറന്‍സിന്റെ ഡയമണ്ട്‌ സ്‌പൊ ണ്‍സറായി. മോര്‍ട്ടണ്‍ഗ്രോവ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ ഡിപ്പോയുടെ സി. ഇ.ഒ ആയ ജോയി നെടിയകാലാ 2008 നു ശേഷം ഒരിക്കല്‍ കൂടി നഗരത്തിലെത്തുന്ന ഇ ന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിനെ ചിക്കാഗോ സമൂഹം സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

ചിക്കാഗോ, മിസൂറി, വിസ്‌കോണ്‍സിന്‍, അയോവ, ഇന്ത്യാന എന്നിങ്ങനെ അഞ്ചു സം സ്‌ഥാനങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണം നടത്തുന്ന ഗ്യാസ്‌ ഡി പ്പോ ഇരുനൂറ്‌ മില്യനിലേറെ ആസ്‌തിയുളള കമ്പനിയാണ്‌. ഷെല്‍, മാരത്തോണ്‍, സിറ്റ്‌ഗോ, വാലറോ, ഫിലിപ്‌സ്‌ 66, ക്ലാര്‍ക്‌, ഗള്‍ഫ്‌ എന്നീ വന്‍കിട കമ്പനികളുടെ ബ്രാന്‍ഡുകള്‍ ക്കൊപ്പം ഗ്യാസ്‌ ഡിപ്പോയുടെ സ്വന്തം ബ്രാന്‍ഡും കമ്പനി വിതരണം ചെയ്യുന്നു. ഏകദേ ശം 200 ഗ്യാസ്‌ സ്‌റ്റേഷനുകളെങ്കിലും കമ്പനിയുടെ ഉപഭോക്‌താക്കളായി ഉണ്ടെന്ന്‌ മുഖ്യ വക്‌താവ്‌ സാജു കണ്ണമ്പളളി പറഞ്ഞു. വിവിധ കമ്പനികളുടെ ടെര്‍മിനലുകളില്‍ നിന്ന്‌ ഗ്യാസ്‌ സ്വീകരിച്ച്‌ ട്രക്കുകളില്‍ ഗ്യാസ്‌ സ്‌റ്റേഷനുകളിലെത്തിക്കുന്ന 24 മണിക്കൂര്‍ ഓപ്പ റേഷനാണ്‌ ഗ്യാസ്‌ ഡിപ്പോയുടേത്‌. ഇതിനു പുറമെ റീട്ടെയില്‍ രംഗത്തും സജീവമാണ്‌. 25 ലധികം ഗ്യാസ്‌ സ്‌റ്റേഷനുകളും സ്വന്തമായി നടത്തുന്ന ഗ്യാസ്‌ ഡിപ്പോയുമായി ബന്‌ ധപ്പെട്ട്‌ നൂറിലധികം പേരെങ്കിലും പ്രവര്‍ത്തിക്കുന്നു. ഗ്യാസ്‌ എത്തിക്കുന്ന ഇരുനൂറിലധി കം സ്‌റ്റേഷനുകളില്‍ മുപ്പത്തിയഞ്ചു ശതമാനവും മലയാളികളുടേതാണ്‌.

അമേരിക്കയിലെ മുഖ്യധാരാ ബിസിനസ്‌ രംഗത്തു തന്നെ നിര്‍ണായക സ്വാധീനം ചെ ലുത്തിയിട്ടുളള ഗ്യാസ്‌ ഡിപ്പോയ്‌ക്ക്‌ ഏറ്റവും വേഗതയില്‍ മുന്നേറുന്ന കമ്പനികളില്‍ പ തിനേഴാം സ്‌ഥാനമാണുളളതെന്ന്‌ എന്റര്‍പ്രണര്‍ മാസിക 2012 ല്‍ കണക്കാക്കിയിരുന്നു. എ ന്റര്‍പ്രണര്‍ മാസികയുടെ അന്നത്തെ കണക്കനുസരിച്ച്‌ 167 മില്യനായിരുന്നു കമ്പനിയുടെ ആസ്‌തി. ഇന്നത്‌ ഇരുനൂറ്‌ മില്യനിലേറെയായി.

ഗ്യാസ്‌ ഡിപ്പോയ്‌ക്ക്‌ പുറമെ കാപ്പിറ്റല്‍ ഡിപ്പോ എന്ന ഫാക്‌ടറിംഗ്‌ കമ്പനിയുടെ ഉടമസ്‌ ഥനുമാണ്‌ ജോയി നെടിയകാലാ. അമേരിക്കന്‍ ബിസിനസ്‌ മേഖലയില്‍ സുപരിചതമായ സംവിധാനമാണ്‌ ഫാക്‌ടറിംഗ്‌. വന്‍കിട കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചെറു കിടക്കാര്‍ക്ക്‌ കമ്പനിയില്‍ നിന്ന്‌ ബില്‍ പാസാകുന്ന കാലതാമസം മറികടക്കാന്‍ ഉടനടി ഫണ്ട്‌ അനുവദിക്കുന്ന സംവിധാനമാണ്‌ ഫാക്‌ടറിംഗ്‌. തുടര്‍ന്ന്‌ വന്‍കിട കമ്പനികളുമായി ഫാക്‌ടറിംഗ്‌ കമ്പനി ഇടപാട്‌ തീര്‍ക്കുന്നു. ചെറുകിടക്കാര്‍ക്ക്‌ ബിസിനസില്‍ ആവശ്യമനു സരിച്ച്‌ മണിഫ്‌ളോ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണ്‌ ഫാക്‌ടറിംഗ്‌.

ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനിയറായ കോട്ടയം സംക്രാന്തി സ്വദേശിയായ ജോയി നെടി യകാലാ എടി ആന്‍ഡ്‌ ടിയില്‍ കുറച്ചുകാലം ജോലി ചെയ്‌തതിനു ശേഷമാണ്‌ സ്വന്തം ബി സിനസിലേക്ക്‌ തിരിഞ്ഞത്‌. ഗ്യാസ്‌ സ്‌റ്റേഷനുകളില്‍ ജോലി നോക്കിയ ശേഷം ഗ്യാസ്‌ സ്‌റ്റേഷനുകള്‍ സ്വന്തമായി തുടങ്ങിയ സംരംഭമാണ്‌ ഈ നിലയില്‍ വളര്‍ന്നു പന്തലിച്ചത്‌.

മലയാളി സമൂഹവുമായി സജീവമായി ഇടപെടുന്ന ജോയി നെടിയകാലാ എല്ലാ കാര്യ ങ്ങള്‍ക്കും ജാതിമത ഭേദമന്യേ സഹായം നല്‍കാനും മുന്‍നിരയിലാണ്‌. വലിപ്പ ചെറുപ്പം കൂടാതെ എല്ലാവരുമായും തുറന്നിടപെടാന്‍ കഴിയുന്നതും ഇദ്ദേഹത്തിന്റെ വ്യക്‌തിത്വ ത്തിന്റെ സവിശേഷതമാണ്‌.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘ ബോധം പക ര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍ സ്‌ നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലാണ്‌ നടക്കുക. പ്രവാസ മലയാള ജീവിതത്തിന്റെ നടുമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലാണ്‌ മാധ്യമ മുന്നേറ്റത്തിന്‌ ആറാം തട്ടകമൊരുക്കുന്നത്‌.

ഗവണ്‍മെന്റ്‌ചീഫ്‌വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടന്‍, റാ ന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്‌താവും പത്രപ്രവര്‍ത്ത കനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സ്‌ മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ്‌ നയിക്കുക.

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോ രമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അ ക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി, നേര്‍ക്കുനേര്‍ എന്ന പരിപാടിയിലൂടെ ഏവര്‍ക്കും സുപരിചതനായ ഏഷ്യാനെറ്റിന്റെ പി.ജി സുരേഷ്‌ കുമാര്‍ എന്നിവരാണ്‌ കോണ്‍ഫറന്‍സി ലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.
ജോയി നെടിയകാലാ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ കോണ്‍ഫറന്‍സ്‌ ഡയമണ്ട്‌ സ്‌പൊണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക