Image

വിമാനം തകര്‍ന്ന് ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ മരിച്ചു

Published on 01 August, 2015
വിമാനം തകര്‍ന്ന്  ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ മരിച്ചു

ലണ്ടന്‍: സ്വകാര്യ വിമാനം തകര്‍ന്ന് വീണ് ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പൈലറ്റും മൂന്നു യാത്രികരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ബ്രിട്ടണ്‍ ഹാംഷെയര്‍ പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു.

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലിം ഏവിയേഷന്‍െറ എംബ്രയര്‍ ഫിനോം 300 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണതെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദിക്ക് കൈമാറും.

ലാദന്‍ കുടുംബാംഗങ്ങളുടെ ദാരുണ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ബ്രിട്ടണിലെ സൗദി സ്ഥാനപതി മുഹമ്മദ് ബിന്‍ നവാഫ്് അല്‍ സൗദ് രാജകുമാരന്‍, മരിച്ചവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ളെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

സൗദിയിലെ വന്‍കിട ബിസിനസുകാരാണ് ലാദന്‍ ഗ്രൂപ്പ്. മൂന്നാം തവണയാണ് ലാദന്‍ കുടുംബാംഗങ്ങള്‍ വിമാനാപകടത്തില്‍ മരണപ്പെടുന്നത്. 1967 സെപ്റ്റംബര്‍ മൂന്നിന് ഉസാമ ബിന്‍ ലാദന്‍െറ പിതാവ് മുഹമ്മദ് ബിന്‍ ലാദനും 1988ല്‍ സഹോദരന്‍ സലിം ബിന്‍ ലാദനും വിമാനാപകടങ്ങളിലാണ് മരണപ്പെട്ടത്.
Join WhatsApp News
observer 2015-08-01 10:11:38
not only ladden family but all terrorists and their families has to perish .Then we can hope for peace.
There are terrorists in all religions too. According to the bible the jews started it, christians continued it and now it is all over the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക