Image

മോര്‍ച്ചറിയില്‍ നിന്നെണീറ്റ്‌ തൊണ്ണൂറ്റിരണ്ടുകാരി നിലവിളിച്ചു

ജോര്‍ജ്‌ തുമ്പയില്‍ Published on 01 August, 2015
മോര്‍ച്ചറിയില്‍ നിന്നെണീറ്റ്‌ തൊണ്ണൂറ്റിരണ്ടുകാരി നിലവിളിച്ചു
മരിച്ചെന്ന്‌ ഡോക്‌ടര്‍ വിധിയെഴുതിയ തൊണ്ണൂറ്റിരണ്ടുകാരി മോര്‍ച്ചറിയുടെ തണുപ്പില്‍ നിന്നും വിറങ്ങലിച്ച ശരീരവുമായി ചാടിയെണീറ്റ്‌ നിലവിളിച്ചു. ജര്‍മനിയിലെ ബര്‍ളിനിലാണ്‌ സംഭവം.വൃദ്ധയെ മരിച്ചതായി വിധിയെഴുതിയ ഡോക്‌ടര്‍ കുറ്റക്കാരനെന്ന്‌ ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടാല്‍ പിഴയോ ജയില്‍ശിക്ഷയോ ഡോക്‌ടര്‍ക്ക്‌ ലഭിക്കും.

റിട്ടെയര്‍മെന്റ്‌ ഹോമില്‍ താമസിച്ചിരുന്ന വൃദ്ധയ്‌ക്ക്‌ ആരോഗ്യസ്ഥിതി മോശമായി പള്‍സോ ശ്വാസമോ ഇല്ലന്നു കണ്ടതിനെ തുടര്‍ന്ന്‌ കെയര്‍ഗിവര്‍ ഡോക്‌ടറെ കാണിച്ചപ്പോഴാണ്‌ അദ്ദേഹം, വൃദ്ധ മരിച്ചതായി പറഞ്ഞതും തുടര്‍ന്ന്‌ ശരീരം മോര്‍ച്ചറിയിലേക്ക്‌ മാറ്റിയതും. അന്ന്‌ വൈകുന്നേരം മോര്‍ച്ചറിയിലെ റഫ്രിജറേഷന്‍ റൂമില്‍നിന്നും പേടിച്ചരണ്ട നിലവിളികേട്ട്‌ ഓടിയെത്തിയൊരു ജീവനക്കാരനാണ്‌ വൃദ്ധയെ ജീവനോടെ കണ്ടെത്തിയത്‌.

നിര്‍ഭാഗ്യവശാല്‍ സംഭവം കഴിഞ്ഞ്‌ രണ്ടു ദിവസത്തിനുശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വൃദ്ധ മരിച്ചതായി എസന്‍ പ്രോസിക്യൂട്ടര്‍ ബര്‍ജിത്‌ ജേര്‍ഗേന്‍സ്‌ പറഞ്ഞു.
മോര്‍ച്ചറിയില്‍ നിന്നെണീറ്റ്‌ തൊണ്ണൂറ്റിരണ്ടുകാരി നിലവിളിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക