Image

`അബ്‌ദുള്‍ കലാം' ഇന്ത്യ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താതിരുന്ന ഒരു ക്രാന്തദര്‍ശി (ജി. പുത്തന്‍കുരിശ്‌)

Published on 30 July, 2015
`അബ്‌ദുള്‍ കലാം' ഇന്ത്യ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താതിരുന്ന ഒരു ക്രാന്തദര്‍ശി (ജി. പുത്തന്‍കുരിശ്‌)
`ലോകം നിത്യംചലം, വൃഥാമൃതിഭയം
തോന്നുന്നുമാറ്റങ്ങളില്‍' (പ്രരോദനം ആശാന്‍)

കുമാരനാശാന്‍ പറഞ്ഞതുപോലെ അബ്‌ദുള്‍ കലാം എന്ന ക്രാന്തദര്‍ശിയുടെ മരണം ഒരുമാറ്റമെന്ന പ്രക്രിയയുടെ ഭാഗമാണെന്നും, യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നുവെന്നും, അദ്ദേഹം മരിച്ചിട്ടില്ലയെന്നും നമ്മള്‍ക്ക്‌ താത്വികമായിചിന്തിച്ച്‌സമാധാനിക്കാം. പക്ഷെ ദ്യശ്യവസ്‌തുക്കളെസത്യമായി കാണുന്ന ബഹുഭൂരിപക്ഷത്തിനും അത്‌ അംഗീകരിക്കാന്‍ പ്രയാസമാണെല്ലോ?. ഭാരതത്തെക്കുറിച്ച്‌ ഒട്ടേറെ സ്വപ്‌നങ്ങള്‍ മനസ്സില്‍സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെമരണംഒരുതീരാ നഷ്‌ടം എന്നതിന്‌ രണ്ടു പക്ഷമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളെവേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയോ എന്ന്‌ നാം ഒരോത്തരും ചിന്തിക്കുന്നത്‌, ഭാവിയില്‍ ഇത്‌പോലെയുള്ള വ്യക്‌തികളേയും അവരുടെകഴിവുകളേയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തതക്ക രീതിയില്‍ നമ്മളെ സജ്‌ജരാക്കാന്‍ സഹായിും.

സാമ്പത്തിക പരാധീനതകളുള്ളഒരുകുടുംബത്തില്‍ ജനിച്ചുവളര്‍ന്നു വന്ന അദ്ദേഹത്തിന്‍ നന്നേ ചെറുപ്പത്തിലെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടിവിവിധ തൊഴിലുകള്‍ചെയ്യേണ്ടതായിവന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, പിതാവിന്റെവരുമാനം കുടുംബ ചിലവിന്‌ തികയാത്തതുകൊണ്ട്‌ പത്രംവിതരണംചെയ്യുന്ന തൊഴിലില്‍ഏര്‍പ്പെട്ടു. നിത്യജീവിതത്തിന്റെ പ്രതിസന്ധികളെതരണം ചെയ്യുമ്പോഴും ഈ കഠിനാദ്ധ്വാനിയും ബുദ്ധിമാനുമായചെറുപ്പക്കാരന്‍ തന്റെവിദ്യാഭ്യാസകാര്യങ്ങളില്‍അതീവ ശ്രദ്ധാലുവായിരുന്നു. ആയിരത്തിതൊള്ളായിരത്തി അമ്പത്തിനാലില്‍ മദ്രാസ്‌യൂണിവേഴ്‌സിറ്റിയില്‍ നിന്നുംഊര്‍ജ്‌ജതന്ത്രം പ്രധാന വിഷയമായെടുത്ത്‌അദ്ദേഹം ഉന്നത വിജയംവരിച്ചു. മദ്രാസ്‌ ഇനിസ്‌റ്റിറ്റിയൂട്ട്‌ ഓഫ ്‌ടെക്‌നോളജിയില്‍ നിന്നുംവിദ്യഭ്യാസംകഴിഞ്ഞ അദ്ദേഹംഡിഫന്‍സ്‌ റിസേര്‍ച്ച്‌ആര്‍ഡ്‌ഡിവലപ്പ്‌മെന്റ്‌ ഓര്‍ഗനയിസേഷനില്‍ഒരുശാസ്‌ത്രജ്‌ഞനായിജോലിചെയ്യുകയുംചെയ്‌തു. അ കാലഘട്ടങ്ങളില്‍ അദ്ദേഹംചെറിയ ഹെലികോപ്‌റ്ററുകള്‍ക്ക്‌ രൂപകല്‌പന നല്‍കുകയുണ്ടായി. ഒരുശാസ്‌ത്രജ്‌ഞന്‍ എന്ന നിലയ്‌ക്ക്‌ അദ്ദേഹത്തിനു കിട്ടിയഅംഗീകാരംആയിരുന്നുഇഡ്യആദ്യമായിവിജയകരമായിവിക്ഷേപിച്ച സാറ്റ്‌ലെയിറ്റായഎസ്‌ എല്‍ വിമൂന്നിന്റെ പ്രൊജക്‌ടമാനേജരായിജോലി നിര്‍വഹിക്കാന്‍ കഴിഞ്ഞുഎന്നത്‌.

ഒരു ക്രാന്തദര്‍ശിയും മനുഷ്യസ്‌നേഹിയുമായിരുന്ന ഇദ്ദേഹം വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ കൊടുത്തിരുന്നു. ജീവിതത്തിന്റെ എത്ര തിക്‌തമായ അവസ്ഥയിലും വിദ്യാഭ്യാസവും കഠിനാദ്ധ്വാനവുമുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പുറത്തുവരാമെന്ന്‌ അനുഭവംകൊണ്ട്‌അറിഞ്ഞ വ്യക്‌തിയാണദ്ദേഹം. ഐക്യരാഷ്‌ട്ര സഭ അദ്ദേഹത്തിന്റെ ജന്മ ദിനമായഒക്‌ടോബര്‍ പതിനഞ്ച്‌ വിദ്യാര്‍ത്ഥികളുടെ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റ ദീര്‍ഘവീഷണത്തിനുള്ള അംഗീകാരമാണ്‌. അദ്ദേഹത്തിന്റെ `ഇന്‍ഡ്യ രണ്ടായിരത്തി ഇരുപതില്‍' എന്ന പുസ്‌തകത്തില്‍ ഇഡ്യയെ അറിവില്‍ ഒരു വന്‍ ശക്‌തിയാക്കാനും അതുപോലെരണ്ടായിരത്തി ഇരുപതോടുകൂടെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ഉള്‍പ്പെടുത്താനും ശക്‌തിയായുംവാദിക്കുന്നതു കാണാന്‍ കഴിയും. ഇന്‍ഡ്യ ഒരുവികസിതരാജ്യം ആകുന്നതില്‍ ആണവ ഗവേഷണങ്ങളുടെയും അതിന്റെ ആവശ്യത്തേയും അദ്ദേഹംഒട്ടും തന്നെ അവഗണിച്ചിട്ടില്ലെന്നുള്ളതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‌ അദ്ദേഹം തിരിച്ചറിഞ്ഞ അഞ്ചുമേഖലകള്‍ അദ്ദേഹത്തിന്റെ ഇന്ത്യ 2020 എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷിയും ഭക്ഷണ വസ്‌തുക്കളുടേയും കാര്യക്രമം, വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും, ആശയ വിനിമയവും സങ്കേതികവിദ്യയും, അടിസ്ഥാന സൗകര്യങ്ങള്‍, നിലവാരമുള്ളതുംവിശ്വസിക്കാവുന്നതുമായവൈദ്യുതി, കരമാര്‍ഗ്ഗമുള്ള ഗതാഗത സൗകര്യത്തിന്റെ പരിഷ്‌കാരവും വര്‍ദ്ധനവും അതുപോലെ ഭാരതമൊട്ടുക്കുള്ള അടിസ്ഥാന സൗകര്യങ്ങളും അഭിവൃദ്ധി, നിര്‍ണ്ണായകമായ സങ്കേതികവിദ്യയിലുള്ള സ്വയം പരിയാപ്‌തത എന്നിവയാണവ. ഈ അഞ്ചുമേഖലകളും പരസ്‌പരം ബന്ധപ്പെട്ടവയാണെന്നുംഇവയെ എല്ലാം ഏകോപിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിഞ്ഞാല്‍അത്‌ ഇന്‍ഡ്യയെ ഭക്ഷണം, സാമ്പത്തികം, അതുപോലെദേശസുരിക്ഷതത്തിലേക്കും നയിക്കുമെന്ന്‌ ഈ ക്രാന്തദര്‍ശിതറപ്പിച്ചു പറയുന്നു.

പ്രസിഡണ്ട്‌ എന്ന പദവിയില്‍ മറ്റൊരവസരം അദ്ദേഹം പ്രതിക്ഷിച്ചിരുന്നു. പക്ഷെ സ്വാര്‍ത്ഥമതികളും അഴിമതി വീരന്മാരാലും നൂറ്റാണ്ടുകളായി വലയംചെയ്‌പ്പെട്ടിരിക്കുന്ന ഭാരതത്തിലെദുഷിത ഭരണവര്‍ഗ്ഗത്തിനുണ്ടോ ഭാരതത്തിന്റേയും ഭാരത ജനതയുടേയും അഭിവൃദ്ധിയില്‍ താത്‌പര്യം? അദ്ദേഹത്തെ അവര്‍ അതിവേഗം പുറത്താക്കി തങ്ങളുടെ സങ്കുചിതമായ പ്രവര്‍ത്തികളില്‍ മുഴുകുകയും ചെയ്‌തു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നതടോപ്പം ഭാവിയിലെങ്കിലും ഇതുപോലെയുള്ള നേതാക്കളുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രയോചനപ്പെടുത്തതക്ക വിധത്തില്‍ ഭാരത ജനത ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണ്ടത്‌ അവശ്യം അത്യാവശ്യമാണ്‌.
`അബ്‌ദുള്‍ കലാം' ഇന്ത്യ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താതിരുന്ന ഒരു ക്രാന്തദര്‍ശി (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
kalathoork@yahoo.com 2015-09-07 20:06:30
Thank you for bringing up the facts.   We deserve the polluted politicians because we are selfish and lazy to protest against the wrong doings.   We are lazy to think and understand the real capable leaders like late Dr.J.Abdulkalam.   He was great.  Political and religious Leaders 
  have to follow his simple life.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക