Image

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

ജിനേഷ് തമ്പി Published on 01 August, 2015
മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍
ന്യൂ ജേഴ്‌സി :   മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വിജയകരമായി സംഘടിപ്പിച്ചു. നാല്പതില്‍ കൂടുതല്‍ കുട്ടികളും അവരുടെ മാതാപിതാക്കളും നിരവധി സുഹൃത്തുക്കളും പങ്കെടുത്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി.

MGOCSM   മെമ്പര്‍മാരും  സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും OVBS വിജയകരമായി സംഘടിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു

ഉത്ഘാടന ചടങ്ങില്‍ ശ്രീ ട്ടൈറ്റസ് മാത്യു പ്രസംഗം നടത്തിയപ്പോള്‍ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ എബി തരിയന്‍ കുട്ടികളെയും മറ്റു വിശിഷ്ട അതിഥികളേയും സ്വാഗതം ചെയ്തു സംസാരിച്ചു . കോളോസിയന്‍ 3:1 ആധാരമാക്കി 'ഉയരത്തില്‍ ഉള്ളത് അന്വേഷിക്കുക' എന്നതായിരുന്നു ഇക്കൊല്ലത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ പ്രമേയം. ഈ പ്രമേയത്തെ ആസ്പദമാക്കി കുട്ടികള്‍ പാട്ട്, കഥകള്‍ എന്നിവ ഹൃദ്യസ്തമാക്കി

OVBS ന്റെ പര്യവസാന ദിവസം പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു നേതൃത്വം കൊടുത്ത് ദേവാലയത്തിന് ചുറ്റും നടത്തിയ വര്‍ണശബളമായ പ്രദക്ഷിണം കുരുന്നുകളുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. പ്രദക്ഷിണത്തിന്റെ ഉടനീളം കുട്ടികള്‍ OVBS മുദ്രാവാക്യം വിളികളില്‍ ജാഗരൂകരായിരുന്നു.

പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു കുട്ടികളോട് യേശു തമ്പുരാന്റെ വചനങ്ങളില്‍ ഊന്നി ജീവിക്കേണ്ട ആവശ്യത്തില്‍ ഊന്നി സംസാരിച്ചു. അവസാന ദിവസത്തെ പരിപാടികളില്‍ കുട്ടികളെ നാലു ഗ്രൂപ്പ് ആയി തിരിച്ചു വ്യത്യസ്തമായ കലാപരിപാടികള്‍ കാഴ്ച വെച്ചു. കേരളത്തില്‍ നിന്നും വന്ന റവ. ഫാ. സ്റ്റാന്‍ലി ജോണ്‍
OVBS ല്‍ സജീവ സാന്നിധ്യമായിരുന്നു. പള്ളി ജോയിന്റ് സെക്രട്ടറി അജു തരിയന്‍ വോട്ട് ഓഫ് താങ്ക്‌സ് പറയുന്നതിന് ഒപ്പം കുട്ടികള്‍ക്കുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമ്മാനങ്ങളും വിതരണം ചെയ്തു
മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍
മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക