Image

ജോയ് ഇട്ടന്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി

Published on 31 July, 2015
ജോയ് ഇട്ടന്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി
ന്യൂ യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററില്‍ ബിസിനസുകാരനായ ജോയ് ഇട്ടനെഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ന്റെസെക്രട്ടറി ആയിതെരെഞ്ഞെടുത്തതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.

ഫൊക്കാന ട്രഷറരും ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും കൂടിയായ ജോയ് ഇട്ടന്‍നേരത്തെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു.

മാസ്റ്റേഴ്‌സ് ബിരുദധാരിയായ ജോയ് ഇട്ടന്‍ കെ.എസ്.യു താലൂക്ക്പ്രസിഡന്റ്,കെ.എസ്.യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവ്, കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ഇങ്ങനെ വിവിധ സ്ഥാനങ്ങൾ  നാട്ടില്‍ വച്ച് വഹിച്ചിട്ടുണ്ട്.

ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റര്‍. യാക്കോബായ ആര്‍ച്ച് ഡയോസിസിന്റെ കൗണ്‍സില്‍ അംഗം, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ് സെന്റ് .ജോണ്‍സ്  ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗം, കൂത്താട്ടുകുളം ബസേലിയോസ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു

ജോയി ഇട്ടന്റെ സഹോദരന്മാരാണ് വെസ്റ്റ് ചെസ്റ്ററില്‍ തന്നെയുള്ള ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, ജയിംസ് ഇട്ടന്‍ പാടിയേടത്ത് എന്നിവര്‍. വെരി റവ. ഈപ്പന്‍ ഈഴേമാലില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പത്‌നി മേരി ഈപ്പന്‍, ഡയ്‌സി പോള്‍ (കൗണ്ടി സൂപ്പര്‍വൈസര്‍) എന്നിവരാണ് സഹോദരിമാര്‍.

ഭാര്യ ജസി വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ആര്‍.എന്‍. ആണ്. അറ്റോര്‍ണി ആന്‍മേരി ഇട്ടന്‍, വിദ്യാര്‍ത്ഥികളായ എലിസബത്ത് ഇട്ടന്‍, ജോര്‍ജ് ഇമ്മാനുവേല്‍ ഇട്ടന്‍ എന്നിവരാണ് മക്കള്‍.

അമേരിക്കന്‍ വ്യാപാര വ്യവസായ സംരംഭകര്‍ക്ക് ബിസിനസ് വളര്‍ച്ചയ്ക്ക് അനുയോജ്യമായ വിദഗ്‌ധോപദേശവും സഹായവും നല്‍കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ടചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്നു ഇന്ത്യയിലുംഅമേരിക്കയിലുംഒരുപോലെഅറിയപ്പെടുന്ന ഒരു സംഘടനനയാണ്.

വ്യാപാരി വ്യവസായികളുടെ വളര്‍ച്ചയ്ക്കുവേണ്ടി വിജ്ഞാനപ്രദമായ സെമിനാറുകളും വിവിധ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്നു.

ബിസിനസ്സ്തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ സേവനങ്ങള്‍ നല്‍കുന്നതില്‍ എന്നും മുമ്പന്തിയിലാണ് ചേംബര്‍.അതുപോലെതന്നെബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുക എന്നത് പ്രവര്‍ത്തന ഉദ്ദേശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

ചേംബറിന്റെ മറ്റു ഭാരവാഹികള്‍ താഴെപ്പറയുന്നവരാണു. ട്രഷറര്‍ കോശി ഉമ്മന്‍, വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി,, ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍, കമ്മിറ്റിഅംഗങ്ങള്‍പോള്‍ കറുകപ്പിള്ളില്‍, സജി തോമസ്, വര്‍ഗീസ് ഉലഹന്നാന്‍ , ജോസഫ്കുരിയപുറം, മത്തായി പി ദാസ്, സുധാകര്‍ത്ത, ബേബി മാത്യു,
വിനോദ് കെയാര്‍കെ, ടോം നൈനാന്‍, സഞ്ജീവ് കുമാര്‍, ചാള്‍സ് അന്റണി
പോള്‍, ജോണ്‍ ആകാശാല, എക്‌സ്. ഓഫിഷ്യൊ: റോയ് എണ്ണശേരില്‍, ജിന്‍സ്‌മോന്‍ പി. സക്കറിയ.
ജോയ് ഇട്ടന്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജോയ് ഇട്ടന്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക