Image

രാജ്യത്ത്‌ മൂന്ന്‌ വര്‍ഷത്തിനിടെ 24,771 സ്‌ത്രീധന പീഡന മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌

Published on 31 July, 2015
രാജ്യത്ത്‌ മൂന്ന്‌ വര്‍ഷത്തിനിടെ 24,771 സ്‌ത്രീധന പീഡന മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ രാജ്യത്ത്‌ 24,771 സ്‌ത്രീധന പീഡന മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌. ഉത്തര്‍പ്രദേശിലാണ്‌ . സ്‌ത്രീധന പീഡന മരണങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത്‌. ഇവിടെ 7,048 പേര്‍ സ്‌ത്രീധന പീഡനവുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌. വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ്‌ ലോക്‌സഭയില്‍ വ്യക്തമാക്കിയത്‌.

2012, 2013, 2014ലെ കണക്കാണ്‌ മന്ത്രി ലോക്‌സഭയെ അറിയിച്ചത്‌. 8233, 8083, 8455 പേര്‍ ഈ കാലയളവില്‍ മരണപ്പെട്ടു. ഉത്തര്‍പ്രദേശിനു പിന്നിനായി ബിഹാറും മദ്ധ്യപ്രദേശുമാണ്‌ സ്‌ത്രീധന പീഡന മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ്‌ സംസ്ഥാനങ്ങള്‍. ബിഹാറില്‍ 3880ഉം മദ്ധ്യപ്രദേശില്‍ 2252 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക