Image

സബ്‌സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന്‌ 23.50 കുറച്ചു

Published on 31 July, 2015
സബ്‌സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന്‌ 23.50 കുറച്ചു
ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന്‌ 23.50 കുറച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്‌(14.2 കിലോ) നിലവില്‍ ഡല്‍ഹിയില്‍ 608 രൂപയാണ്‌ നിരക്ക്‌. ഇത്‌ ശനിയാഴ്‌ച മുതല്‍ 585 രൂപയായി കുറയും.

അതിനിടെ പെട്രോളിന്‌ ലിറ്ററിന്‌ 2.43 രൂപയും ഡീസലിന്‌ 3.60 രൂപയും കുറച്ചു. പുതുക്കിയ വില വെള്ളിയാഴ്‌ച അര്‍ദ്ധരാതി നിലവില്‍ വരും. വെള്ളിയാഴ്‌ച ചേര്‍ന്ന എണ്ണക്കന്‌പനികളുടെ അവലോകന യോഗമാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനമെടുത്തത്‌. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ്‌ എണ്ണക്കന്‌പനികള്‍ ഇന്ധന വില കുറച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക