Image

ജമ്മുകാശ്‌മീരില്‍ സുരക്ഷാചെക്‌പോസ്റ്റിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു

Published on 31 July, 2015
ജമ്മുകാശ്‌മീരില്‍ സുരക്ഷാചെക്‌പോസ്റ്റിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു
ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ സുരക്ഷാചെക്‌പോസ്റ്റിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ മൂന്ന്‌ പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. ഒരു എസ്‌.ഐ അടക്കം മൂന്ന്‌ പൊലീസുകാര്‍ക്കാണ്‌ പരിക്കേറ്റത്‌. എസ്‌.ഐയുടെ നില അതീവ ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ബാരാമുള്ളശ്രീനഗര്‍ ഹൈവേയില്‍ പത്താനിലെ മിര്‍ഗുണ്ടില്‍ രാത്രി 9.15ഓടെയാണ്‌ ആക്രമണമുണ്ടാത്‌. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌ സംഘത്തിനു നേരെ അതുവഴി വന്ന രണ്ട്‌ അക്രമികളാണ്‌ വെടിയുതിര്‍ത്തത്‌. വാഹനം നിര്‍ത്തുവാന്‍വേണ്ടി പൊലീസ്‌ സിഗ്‌നല്‍ നല്‍കിയപ്പോഴാണ്‌ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്‌. പൊലീസുകാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ വാഹനം അതിവേഗതയില്‍ ഓടിച്ചു പോകുയായിരുന്നു.

ശ്രീനഗറില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്‌ പൊലീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക