Image

ചണ്‌ഡിഗഡ്‌ പി.ജി.ഐ സംഗമം ഒക്‌ടോബര്‍ 3-ന്‌ ഹൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2015
ചണ്‌ഡിഗഡ്‌ പി.ജി.ഐ സംഗമം ഒക്‌ടോബര്‍ 3-ന്‌ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ആതുരശുശ്രൂഷാ രംഗത്ത്‌ വൈദഗ്‌ധ്യം തെളിയിച്ച അനേകം വ്യക്തികളെ വാര്‍ത്തെടുത്ത പി.ജി.ഐ അംഗങ്ങളുടെ നോര്‍ത്ത്‌ അമേരിക്കന്‍ സംഗമം 2015 ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച ഹൂസ്റ്റണില്‍ വച്ചു നടത്തും. ഒരിക്കല്‍ക്കൂടി പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കാന്‍ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിച്ചു.

പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ 2015 ഓഗസ്റ്റ്‌ 15-നു മുമ്പ്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ലൂസി കറുകപ്പറമ്പില്‍ (713 874 4147), ഷൈനി പറയങ്കാല (832 428 2605), എല്‍സി മലയില്‍ (832 419 5279), ജോബി ജോസഫ്‌ (773 991 7924), ഗ്രേസി ജോര്‍ജ്‌ (713 679 9506).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക