Image

ചിക്കാഗോ സെന്റ്‌ മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു

ജോണിക്കുട്ടി പിള്ളവീട്ടല്‍ Published on 31 July, 2015
ചിക്കാഗോ സെന്റ്‌ മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു
ചിക്കാഗോ:ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂലൈ 19-നു ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ നടന്ന കൃതജ്ഞതാബലിയില്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികനും, റവ.ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികനുമായിരുന്നു. മുളവനാലച്ചന്‍ കുര്‍ബാനമധ്യേയുള്ള തന്റെ വചനസന്ദേശത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലംകൊണ്ട്‌ ക്‌നാനായ സമുദായ അംഗങ്ങള്‍ക്കിടയില്‍ ദൈവീക ചൈതന്യം ഏറെ പടുത്തുയര്‍ത്തിയതിനും, അതുവഴി ആത്മീയ ചൈതന്യം കുടുംബങ്ങളില്‍ കൂടുതല്‍ വളര്‍ത്തുന്നതിനും, മാതാവിന്റെ മധ്യസ്ഥംവഴി കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ദേവാലയം വഴി സാധ്യമായി എന്നു പറയുകയുണ്ടായി.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പാരീഷ്‌ ഹാളില്‍ വച്ചു നടന്ന കൂടാരയോഗങ്ങളുടെ മത്സരങ്ങളില്‍ ഒന്നാംസമ്മാനമായ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ചാക്കോ കിഴക്കേക്കുറ്റ്‌ മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും സെന്റ്‌ ആന്റണി കൂടാരയോഗം കരസ്ഥമാക്കി. ഷാജി എടാട്ട്‌ സ്‌പോണ്‍സര്‍ ചെയ്‌ത രണ്ടാം സമ്മാനമായ ഫിലിപ്പ്‌ എടാട്ട്‌ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും സെന്റ്‌ ജയിംസ്‌ കൂടാരയോഗം കരസ്ഥമാക്കി.

മത്സരങ്ങള്‍ക്ക്‌ ഫാ. സുനി പടിഞ്ഞാറേക്കര, ജയിംസ്‌ മഞ്ഞാങ്കല്‍, മനോജ്‌ വഞ്ചിയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങള്‍ക്കുശേഷം നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കുകൊണ്ടു.
ചിക്കാഗോ സെന്റ്‌ മേരീസില്‍ ഇടവക ദിനം ആഘോഷിച്ചുചിക്കാഗോ സെന്റ്‌ മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക