Image

ഒര്‍ലാന്റോ സെന്റ്‌്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍

Published on 31 July, 2015
ഒര്‍ലാന്റോ സെന്റ്‌്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍
ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്റ്‌ മേരീസ്‌ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ്‌ 15,16 തീയതികളില്‍ ആചരിക്കുന്നു . 16-ന്‌ ശനിയാഴ്‌ച 6 .30നു സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ നടക്കുന്ന ധ്യാനപ്രസംഗത്തിനു ഫാ.ഫാ.സഖറിയ നൈനാന്‍ (സഖേര്‍ അച്ഛന്‍) മാര്‍ ബസേലിയോസ്‌ ദയറ, ഞാലിയാകുഴി, കോട്ടയം, നേതൃത്വം നല്‍കും. 16 ാം തീയതി ഞായറാഴ്‌ച രാവിലെ 9.00ക്ക്‌ പ്രഭാത നമസ്‌കാരവും വി. കൂര്‍ബ്ബാനയും, തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും,നേര്‍ച്ചവിളമ്പും നടക്കും . ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ ഫാ.സഖറിയ നൈനാന്‍, ഇടവക വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ്‌ പ്രസിഡന്റ്‌ ഡോ. അലക്‌സ്‌ അലക്‌സാണ്ടര്‍, ട്രസ്റ്റി കുര്യന്‍ സഖറിയ, സെക്രട്ടറി വിന്‍സി വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു.

Fr.Johnson Punchakonam, Vicar: 770-310-9050, Dr.Alex Alexander:407-299-8136, Mr. Kurian Zachariah(407) 758-3647, Mrs. Vincy Varghese (407) 517-8870
www.stmarysorlando.com
ഒര്‍ലാന്റോ സെന്റ്‌്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക