Image

മേമന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാകാന്‍ സാദ്ധ്യതയുണ്ടെന്ന് ത്രിപുര ഗവര്‍ണര്‍

Published on 31 July, 2015
മേമന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാകാന്‍ സാദ്ധ്യതയുണ്ടെന്ന് ത്രിപുര ഗവര്‍ണര്‍

ന്യൂഡല്‍ഹി: 1993 മുംബയ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. മേമന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒഴികെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടേയും മേല്‍ ഇന്റലിജന്‍സിന്റെ നോട്ടമുണ്ടാകണമെന്നും ഇവരെല്ലാം തീവ്രവാദികളാകാന്‍ സാദ്ധ്യതയുള്ളവരാണെന്നും റോയ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി റോയ് രംഗത്തെത്തി. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് താന്‍ പങ്ക് വച്ചതെന്നും യാക്കൂബിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് അനുശോചിച്ചവരെ നിരീക്ഷിക്കുന്നത് തീവ്രവാദത്തെ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തെ പരാമര്‍ശിച്ചല്ല താനിക്കാര്യം ആവശ്യപ്പെട്ടത്. തന്നെ മതഭ്രാന്തനായി മുദ്രകുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക