Image

2022 ശീതകാല ഒളിമ്പിക്‌സ് ബെയ്ജിങ്ങില്‍

Published on 31 July, 2015
2022 ശീതകാല ഒളിമ്പിക്‌സ് ബെയ്ജിങ്ങില്‍

ക്വാലാലംപുര്‍: 2022 ലെ ശീതകാല ഒളിമ്പിക്‌സിന് ചൈനയുടെ തലസ്ഥാനമായ  ബെയ്ജിങ് വേദിയാവും. ക്വാലാലംപൂരില്‍ നടന്ന രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി യോഗത്തിലാണ് ബെയ്ജിങ്ങിനെ ശീതകാല ഒളിമ്പിക്‌സ് വേദിയായി തെരഞ്ഞെടുത്തത്. കസാഖ്‌സ്താനിലെ അല്‍മാറ്റിയെ നാലു വോട്ടിന് പിന്തള്ളിയാണ് ചൈനീസ് തലസ്ഥാന നഗരി ആതിഥേയത്വം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു നഗരം ഉഷ്ണകാല ഒളിമ്പിക്‌സിനും ശീതകാല ഒളിമ്പിക്‌സിനും വേദിയാവുന്നത്. 2008 സമ്മര്‍ ഒളിമ്പിക്‌സിന് ബെയ്ജിങ് വേദിയായിരുന്നു.
ഒളിമ്പിക്‌സ് ആതിഥേയത്വത്തിന് ഭീഷണിയായ അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ബെയ്ജിങ് മേയര്‍ വാങ് അന്‍ഷുന്‍, ഐ.ഒ.സി പ്രതിനിധികളെ അറിയിച്ചു. വര്‍ധിച്ച അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 10 ലക്ഷത്തോളം വാഹനങ്ങളുടെ പെര്‍മിറ്റ് 2008 ഒളിമ്പിക്‌സ് മുതല്‍ ആരംഭിച്ച ദൗത്യത്തിലൂടെ സര്‍ക്കാര്‍ റദ്ദാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക