Image

നെസ്ലെ ഇന്ത്യ : വിധി ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി

Published on 31 July, 2015
നെസ്ലെ ഇന്ത്യ : വിധി ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്രയില്‍ മാഗി ന്യൂഡ്ല്‍സ് നിരോധിച്ചതിനെതിരെ ഉല്‍പാദകരായ നെസ്ലെ ഇന്ത്യ സമര്‍പ്പിച്ച ഹരജിയില്‍ വിധിപറയുന്നത് ബോംബെ ഹൈകോടതി ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി. അനുവദനീയമായതിനേക്കാള്‍ ഈയം കണ്ടതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിരോധം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ഹരജി. എഫ്.എസ്.എസ്.എ.ഐ നടത്തിയ പരിശോധനയെ ഹരജിയില്‍ നെസ്ലെ ചോദ്യം ചെയ്തിട്ടുണ്ട്. സ്വതന്ത്രമായ പുതിയ പരിശോധന നടത്തുന്നതില്‍ സര്‍ക്കാറിനും കമ്പനിക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കിയാണ് ബെഞ്ച് വിധി പ്രസ്താവം മാറ്റിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക