Image

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2015
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ പുതിയ നേതൃത്വം
ഷിക്കാഗോ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഓഫ്‌ അമേരിക്കയുടെ (എ.ജി.ഐ.എഫ്‌.എ) പുതിയ ഭാരവാഹികളെ ഷിക്കാഗോയില്‍ വച്ചു നടന്ന എ.ജി കോണ്‍ഫറന്‍സ്‌ ജനറല്‍ബോഡി തെരഞ്ഞെടുത്തു. പാസ്റ്റര്‍മാരായ രാജന്‍ ഫിലിപ്പ്‌ (പ്രസിഡന്റ്‌, ന്യൂയോര്‍ക്ക്‌), വില്‍സണ്‍ ജോസ്‌ (വൈസ്‌ പ്രസിഡന്റ്‌, ന്യൂയോര്‍ക്ക്‌), എം.ജി. ജോണ്‍സണ്‍ (സെക്രട്ടറി, ന്യൂയോര്‍ക്ക്‌), മാത്യു റ്റി സാം (ട്രഷറര്‍, ഡിട്രോയിറ്റ്‌). രണ്ടുവര്‍ഷമാണ്‌ കാലാവധി.

സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച്‌ വിരമിച്ച പാസ്റ്റര്‍ കെ.വി. റ്റൈറ്റസ്‌ (പ്രസിഡന്റ്‌), ജോര്‍ജ്‌ പി. ചാക്കോ (സെക്രട്ടറി)എന്നിവര്‍ക്ക്‌ ജനറല്‍ബോഡി നന്ദി രേഖപ്പെടുത്തി.

പ്രേക്ഷിതദൗത്യം (മിഷന്‍), സഭാ സ്ഥാപനം (ചര്‍ച്ച്‌ പ്ലാനിംഗ്‌ഝ), ഇന്ത്യന്‍ സഭകള്‍ തമ്മിലുള്ള കൂട്ടായ്‌മ വളര്‍ത്തുക (ഫെല്ലോഷിപ്പ്‌), ഇന്ത്യന്‍ സഭകളേയും ശുശ്രൂഷകന്മാരേയും അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ അമേരിക്കന്‍ നേതൃത്വവുമായി (സ്‌പ്രിംഗ്‌ ഫീല്‍ഡ്‌) ബന്ധപ്പെടുത്തുക (റിലേഷന്‍ഷിപ്പ്‌) എന്നിവയാണ്‌ എ.ജി.ഐ.എഫ്‌.എയുടെ പ്രധാന ഉദ്ദേശങ്ങള്‍. സഭയ്‌ക്ക്‌ അമേരിക്കയില്‍ 60 സഭകളും 100 ശുശ്രൂഷകന്മാരുമുണ്ട്‌.
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക