ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത യുവജന
സംഘടനയായ പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ (പി.വൈ.എഫ്) 35
മത് വാര്‍ഷിക കണ്‍വന്‍ഷനും യുവജന കോണ്‍ഫ്രന്‍സും ആഗസ്റ്റ് 14 മുതല്‍ 16 വരെ
നടത്തപ്പെടും. 14ന് വെള്ളി യാഴ്ച വൈകിട്ട് 7 ന് ന്യുയോര്‍ക്ക് ജമൈക്ക
അവന്യൂവിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ വെക്ലും 15 ന് ശനിയാഴ്ചയ
വൈകിട്ട് 7 നും 16 ഞായറാഴ്ച രാവിലെ 9 നും ലോങ്ങ് ഐലന്റ് മാരിയറ്റ് ഹോട്ടല്‍
സമുച്ചയത്തിലും കണ്വന്ഷന് നടത്തപ്പെടും.
കോണ്‍ഫ്രന്‍സുകളില്‍ അനുഗ്രഹീത
കണ്വന്ഷന് പ്രഭാഷകരായ റവ. ഷാജി യോഹന്നാന്, റവ. ഡോ. ക്രിസ് ജാക്സണ്,
റവ.ഷമീര്‍ കൊല്ലം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് റവ. എബി ജോയി,
സെക്രട്ടറി ബിനു ഫിലിപ്പ്, ട്രഷറാര്‍ റോജന്‍ സാം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്
നേത്ര്യുത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 318 0337